ADVERTISEMENT

ഫ്രാങ്ക്ഫര്‍ട്ട് ∙ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്രാങ്ക്ഫര്‍ട്ട് പ്രൊവിന്‍സിന്റ ആഭിമുഖ്യത്തില്‍ ഫ്രാങ്ക്ഫുര്‍ട്ട് ഷേര്‍വാള്‍ഡില്‍ ഗ്രില്‍ ഫെസ്റ്റ് നടത്തി. ജൂണ്‍ 13ന് രാവിലെ പതിനൊന്നിന് ആരംഭിച്ച പരിപാടി രാത്രി എട്ടുമണിയോടെ അവസാനിച്ചു.

 

കൗണ്‍സിലിന്റെ അംഗങ്ങള്‍ തയാറാക്കിയ സലാഡുകളും വിവിധ മാംസ ഇനങ്ങളും ഗ്രിൽ ഫെസ്റ്റിന് വേറിട്ട രുചി പകര്‍ന്നു. അതിമനോഹരമായ കാലാവസ്ഥയില്‍ സൗഹൃദം ഊട്ടിഉറപ്പിക്കാനും പരസ്പരം പരിചയപ്പെടാനും പരിപാടിയിലൂടെ അവസരമൊരുക്കി. കൗണ്‍സിലിന്റെ ഫ്രാങ്ക്ഫുര്‍ട്ട് യൂണിറ്റിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ മണ്‍മറഞ്ഞ മാത്യു കൂട്ടക്കരയുടെ സ്നേഹനിര്‍ഭരമായ ഓര്‍മ്മകള്‍ അംഗങ്ങള്‍ പങ്കുവെച്ചു.

 

പ്രൊവിന്‍സ് ചെയര്‍മാന്‍ ജോര്‍ജ് ചൂരപൊയ്ക, അരുണ്‍ നായര്‍ (വൈസ് ചെയര്‍മാന്‍), ഡോ. ബനേഷ് ജോസഫ് (പ്രസിഡന്റ്), ഡയാന കക്കാട്ട് (വൈസ് പ്രസിഡന്റ്), മനോജ് ചെറിയാന്‍ (ജനറല്‍ സെക്രറട്ടറി), പീറ്റര്‍ തേക്കനാത്ത് (ജോയിന്റ് സെക്രട്ടറി), ജോണി ദേവസ്യ (ട്രഷറര്‍), ആന്റണി തേവര്‍പാടം, ജോണ്‍ മാത്യു, മനോജ് പരുമ്മോട്ടില്‍, നിഖില്‍ സാംബശിവന്‍, റോജന്‍ ജോര്‍ജ്, സിബോ മാത്യു, സേവ്യര്‍ പള്ളിവാതുക്കള്‍ (കമ്മിറ്റി അംഗങ്ങള്‍) എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com