ADVERTISEMENT

ലണ്ടൻ ∙  വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ സ്വയം തൊഴിൽ പരിശീലന പദ്ധതിയുടെ ഭാഗമായ സംയുക്ത സമ്മേളനം പൂന്തുറ ചെറു രശ്മി സെന്ററിൽ വച്ചു നടത്തി. ഓരോ വർഷവും നാൽപതോളം മത്സ്യ തൊഴിലാളി കുടുബങ്ങൾക്ക് ഉപജീവനമാർഗം തെളിയിച്ചു കൊടുക്കുന്നതിനുള്ള പദ്ധതി ആണ് ഇത്. വനിതകൾക്ക് തയ്യൽ പരിശീലനം നൽകി, അവരെ സ്വയം പര്യപ്ത്തമാക്കുകയാണു പദ്ധതിയുടെ  ലക്ഷ്യം. 2021ൽ മന്ത്രി ആന്റണി രാജു ആണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. 

സംയുക്ത സമ്മേളനത്തിൽ ചാരിറ്റിക്ക് നേതൃത്വം കൊടുക്കുന്ന വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വിമൻസ് ഫോറം ചെയർപേഴ്സൺ  മേഴ്‌സി തടത്തിൽ, ഗ്ലോബൽ വൈസ് ചെയർപേഴ്സൺ ഡോ.വിജയലക്ഷ്മി, യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ എന്നിവരെ യോഗം ആദരിച്ചു. യോഗത്തിൽ പൂന്തുറ ചെറു രശ്മി സെന്റർ ഡയറക്ടർ സിസ്റ്റർ മേഴ്‌സി മാത്യു അധ്യഷത വഹിച്ചു. പദ്ധതിക്കു നേതൃത്വം കൊടുക്കുന്ന മേഴ്‌സി തടത്തിലിനെ അഭിനന്ദിക്കുകയും, വേൾഡ് മലയാളി കൗൺസിലിനോട് നന്ദി പറയുകയും ചെയ്തു. 

wmc-training-program-2

ഡോ. വിജയലക്ഷ്മി തിരുവനന്തപുരം, ജോളി തടത്തിൽ ജർമനി, ജെയിംസ് ജോൺ, കൃഷ്ണകുമാർ തിരുവനന്തപുരം, പദ്മകുമാർ തിരുവനന്തപുരം, ശുഭ നാരായണൻ തിരുവനന്തപുരം, മതി രാധിക സോമസുന്ദരം തിരുവനന്തപുരം, ശശി നായർ ദുബായ്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കഴിഞ്ഞ വർഷം പരിശീലനം ലഭിച്ചവർ  വേൾഡ് മലയാളി കൗൺസിലിന് നന്ദി പറഞ്ഞു. അടുത്ത വർഷത്തേക്കുള്ള ചെക്ക് മേഴ്‌സി തടത്തിൽ സിസ്റ്റർ മേഴ്‌സി മാത്യുവിനെ ഏൽപ്പിച്ചു. സിസ്റ്റർ മേഴ്‌സി മാത്യുവിനോടുള്ള നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com