യുക്മ സൗത്ത് ഈസ്റ്റ് റീജിയന്  നവസാരഥികൾ

uukma-south-east-region-ob
SHARE

ലണ്ടൻ ∙ യുക്മയുടെ ഏറ്റവും വലിയ റീജിയൻ ആയ സൗത്ത് ഈസ്റ്റ് റീജിയനിലെ തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ജനറൽ ബോഡി യോഗം ജൂൺ 4 ശനിയാഴ്ച വോക്കിങ്ങിലെ മെയ്ബറി സെന്ററിൽ വച്ച് നടത്തി.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ആന്റണി എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാർ പിള്ള ഉദ്ഘാടനം ചെയ്തു. യുക്മ ദേശീയ വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ കാലാവധി പൂർത്തിയാക്കിയ യുക്മ ദേശീയ സമിതിയുടെ പ്രവർത്തനം അവലോകനം ചെയ്യുകയും  അംഗ അസോസിയേഷൻ ഭാരവാഹികളുടെ സേവനങ്ങളെ പ്രശംസിക്കുകയും ചെയ്തു.

യുക്മയുടെ സ്ഥാപക പ്രസിഡന്റും യുക്മ ഇലക്ഷൻ കമ്മീഷൻ അംഗവുമായ  വർഗീസ് ജോൺ സൗത്ത് ഈസ്റ്റ് റീജിയൻ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ചു വിശദീകരിച്ചു. തുടർന്ന്  മനോജ് കുമാർ പിള്ള 2022-23 വർഷത്തേക്കുള്ള സൗത്ത് ഈസ്റ്റ് റീജിയൻ ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചു. ചർച്ചകൾക്കുശേഷം ജനറൽ ബോഡി പുതിയ ഭാരവാഹികളെ  തിരഞ്ഞെടുത്തു:

നാഷനൽ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായി  ഷാജി തോമസ്  ഡോർസെറ്റ് കേരള കമ്മ്യൂണിറ്റി (DKC) തിരഞ്ഞെടുക്കപ്പെട്ടു. യുക്മ മുൻ ട്രഷറർ, വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന ഷാജി തോമസ് യുക്മയുടെ സീനിയർ നേതാക്കൻമാരിൽ ഒരാളാണ്. നിലവിൽ യുക്മ ചാരിറ്റി ട്രസ്റ്റി ബോർഡംഗമായും, ഡികെസി പ്രസിഡന്റായും പ്രവർത്തിച്ചുവരുന്നു.

പ്രസിഡന്റായി സുരേന്ദ്രൻ ആരക്കോട്ട് ഡാർട്ഫോർഡ് മലയാളി അസോസിയേഷൻ (DMA) തിരഞ്ഞെടുക്കപ്പെട്ടു. യുക്മ ന്യൂസ് അസോസിയേറ്റഡ് എഡിറ്ററും, മുൻ ഡാർട്ഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡൻ്റുമാണ്. സെക്രട്ടറിയായി ജിപ്സൺ തോമസ്  (മലയാളി അസോസിയേഷൻ റെഡ്ഹിൽ സറേ (MARS), ട്രഷററായി സനോജ് ജോസും  (സീമ ഈസ്റ്റ്ബോൺ (SEEMA) തിരഞ്ഞെടുത്തപ്പെട്ടു.

വൈസ് പ്രസിഡന്റുമാരായി ഡെനീസ് വറീത് - മലയാളി അസോസിയേഷൻ ഓഫ് പോർട്സ്‌മൗത് (MAP), ക്ലാര പീറ്റർ  (ബ്രിട്ടിഷ് കേരളൈറ്റ് അസോസിയേഷൻ സൗത്താൾ (BKA), ജോയിന്റ് സെക്രട്ടറിമാരായി ബേബിച്ചൻ തോമസ് (കാന്റർബറി കേരളൈറ്റ് അസോസിയേഷൻ (CKA), നിമ്മി റോഷ് - അസോസിയേഷൻ ഓഫ് സ്ളോ മലയാളിസ് (ASM) എന്നിവരും, ജോയിന്റ് ട്രഷററായി ജെയ്സൺ മാത്യു  (മലയാളി അസോസിയേഷൻ ഓഫ് സൗത്താംപ്ടൺ (MAS) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

ചാരിറ്റി കോഓർഡിനേറ്ററായി റെനോൾഡ് മാനുവേൽ (ഡാർട്ഫോർഡ് മലയാളി അസോസിയേഷൻ (DMA) നഴ്സസ് ഫോറം കോഓർഡിനേറ്ററായി ബൈജു ശ്രീനിവാസ് എച്ച്എംഎ, ഹേയ്‌വാർഡ്‌സ് ഹീത്ത് (HMA), സ്പോർട്സ് കോഓർഡിനേറ്ററായി ജോൺസൺ മാത്യൂസ്  (ആഷ്‌ഫോർഡ് മലയാളി അസോസിയേഷൻ (AMA) കലാമേള കോഓർഡിനേറ്ററായി സജി ലോഹിദാസ് - കെസിഡബ്ല്യൂഎ ക്രോയ്ഡോൺ (KCWA), വള്ളം കളി കോഓർഡിനേറ്ററായി സാംസൺ പോൾ - മലയാളി കമ്മ്യൂണിറ്റി ഹോർഷം (MCH) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡന്റ് സുരേന്ദ്രൻ ആരക്കോട്ട് നന്ദി പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും ഹാർദ്ദവമായി അഭിനന്ദിച്ചു. തിരഞ്ഞെടുപ്പ് നീതിപൂർവവും സമാധാനപരവുമായി നടത്തുവാൻ സഹകരിച്ച എല്ലാവരോടുമുള്ള നന്ദി അറിയിച്ചതിനോടൊപ്പം, തുടർന്നും യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാനും നിർലോഭമായ സഹായ സഹകരണങ്ങൾ പ്രദാനം ചെയ്യാനും അംഗ അസോസിയേഷൻ ഭാരവാഹികളോട് അദ്ദേഹം  അഭ്യർഥിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS