യുക്മ നോർത്ത് വെസ്റ്റ് റീജിയന് നവ നേതൃത്വം

uukma-north-west0region-ob
SHARE

ലണ്ടൻ ∙  യുക്മയുടെ  ശക്തമായ റീജിയനുകളിൽ ഒന്നായ നോർത്ത് വെസ്റ്റ് റീജിയനിലെ പുതിയ ഭരണസമിതിയുടെ  തിരഞ്ഞെടുപ്പ് ശനിയാഴ്ച്ച നടന്നു. സ്ഥാനമൊഴിയുന്ന റീജിയനൽ പ്രസിഡന്റ്  ജാക്സൺ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തില്‍ അദ്ദേഹം  സ്വാഗതം ആശംസിച്ചു. 

തുടർന്ന് യുക്മ ദേശീയ ജനറൽ സെക്രട്ടറിയും ഇലക്ഷൻ കമ്മീഷൻ ചെയർമാനുമായ  അലക്സ് വർഗീസ് തിരഞ്ഞെടുപ്പ്  സംബന്ധിച്ച നടപടിക്രമങ്ങളെ കുറിച്ച് വിശദീകരിച്ച്, യോഗം ഉദ്ഘാടനം ചെയ്തു.  2022-23 വർഷത്തേക്കുള്ള നോർത്ത് വെസ്റ്റ് റീജിയൻ ഭാരവാഹികളുടെ ഒരു പാനൽ അവതരിപ്പിച്ചു. തുടർന്ന് സദസ്സ് പാനല്‍ അംഗീകരിച്ചു  

പുതിയതായി  തിരഞ്ഞെടുത്ത ഭാരവാഹികൾ:- 

നാഷനൽ എക്സിക്യൂട്ടീവ്-  ജാക്സൺ തോമസ് (സാൽഫോർഡ് മലയാളി അസോസിയേഷൻ). പ്രസിഡന്റ്- ബിജു പീറ്റർ (ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ). സെക്രട്ടറി -ബെന്നി ജോസഫ് (ഓൾഡ്ഹാം മലയാളി അസോസിയേഷൻ).

ട്രഷറർ- ബിജു മൈക്കിൾ. (ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ), വൈസ് പ്രസിഡന്റ്- ജോർജ് ജോസഫ്. നിലവിൽ വാറിങ്ടൺ മലയാളി അസോസിയേഷൻ പ്രസിഡന്റ് ആണ്. ജോയിൻ സെക്രട്ടറി- എൽദോസ് സണ്ണി (ലിവർപൂൾ മലയാളി അസോസിയേഷൻ)  ലിമയുടെ മുൻ സെക്രട്ടറിയാണ്. ജോയിന്റ് ട്രഷറർ- ടോസി സക്കറിയാ (വിഗൺ മലയാളി അസോസിയേഷൻ)  നിലവിൽ വിഗൺ മലയാളി അസോസിയേഷൻ ട്രഷറർ ആയി പ്രവർത്തിച്ചു വരുന്നു.

സ്പോർട്സ് കോഓർഡിനേറ്റർ - തങ്കച്ചൻ എബ്രഹാം (ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൻ). കലാമേള കോഓർഡിനേറ്റർ-  സനോജ് വർഗീസ്  (നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ). നഴ്സസ് ഫോറം കോഓർഡിനേറ്റർ ഷൈസ് ജേക്കബ് (വാറിങ്ടൺ മലയാളി അസോസിയേഷൻ). ചാരിറ്റി കോഓർഡിനേറ്റർ ഡോ. അജയകുമാർ പട്ടത്തിൽ (ബോൾട്ടൻ മലയാളി അസോസിയേഷൻ)

തുടർന്ന് അധ്യക്ഷൻ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട  നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് ബിജു പീറ്ററിനെ നന്ദി പ്രകാശനത്തിനായി ക്ഷണിച്ചു. നിയുക്ത പ്രസിഡന്റ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു.  തിരഞ്ഞെടുപ്പ് നീതിപൂർവ്വവും സമാധാനപരവുമായി നടത്താൻ സഹായിച്ച എല്ലാവരോടുമുള്ള നന്ദി അറിയിക്കുകയും, അതിനോടൊപ്പം തുടർ പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും സഹായസഹകരണങ്ങൾ അഭ്യർഥിക്കുയും ചെയ്തു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA