യുക്മ ജനറൽ കൗൺസിൽ യോഗവും ദേശീയ ഭരണസമിതി തിരഞ്ഞെടുപ്പും ശനിയാഴ്ച

uukma-election
SHARE

ലണ്ടൻ ∙ യുക്മയുടെ പുതിയ ദേശീയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനുള്ള ജനറൽ കൗൺസിൽ യോഗം ശനിയാഴ്ച (18) ബർമിംങ്ഹാമിൽ നടക്കും. രാവിലെ 11.30ന് ബർമിംങ്ഹാം വാൽസാളിലെ റോയൽ ഹോട്ടലിൽ വച്ചായിരിക്കും ജനറൽ കൗൺസിൽ യോഗവും തിരഞ്ഞെടുപ്പും നടക്കുകയെന്ന് യുക്മ തിരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളായ അലക്സ് വർഗീസ്, വർഗീസ് ജോൺ, ബൈജു തോമസ് എന്നിവർ അറിയിച്ചു.

മനോജ് കുമാർ പിള്ളയുടെ നേതൃത്വത്തിലുള്ള നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി പൂർത്തിയായതിനെ തുടർന്ന്  ബർമിംങ്ങ്ഹാമിൽ 19/02/22 ന് കൂടിയ ദേശീയ ജനറൽ ബോഡി യോഗത്തിൽ വച്ച് ഇലക്ഷൻ നടത്തിപ്പിന്റെ ചുമതല ഭരണഘടന പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷനെ തിരുമാനിക്കുകയും, തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഉത്തരവാദിത്വം ഏൽപ്പിക്കുകയും ചെയ്തിരുന്നു.

ജൂൺ നാലിന് സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് റീജിയണുകളിലും ജൂൺ 11ന് ഈസ്റ്റ് ആംഗ്ലിയ, നോർത്ത് വെസ്റ്റ്, യോർക് ഷെയർ & ഹംമ്പർ റീജിയണിലും തിരഞ്ഞെടുപ്പ് പൂർത്തിയായി പുതിയ ഭരണസമിതികൾ നിലവിൽ വന്നിരുന്നു. 2022-ലെ യുക്മയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ അവസാന ഘട്ടമായി ദേശീയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനുള്ള വലിയ ഉത്തരവാദിത്വമാണ് യുക്മ ജനറൽ കൗൺസിൽ അംഗങ്ങളിൽ നിക്ഷിപ്തമായിരിക്കുന്നത്. 

യുക്മയുടെ അംഗ അസോസിയേഷനുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനറൽ കൗൺസിൽ അംഗങ്ങൾക്കായിരിക്കും ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശം ഉണ്ടായിരിക്കുന്നത്. യുക്മ ജനറൽ കൗൺസിൽ അം‌ഗങ്ങളെല്ലാവരും നാളെ യോഗസ്ഥലത്ത് എത്തിച്ചേരുകയും, എല്ലാവരുടേയും സഹായ സഹകരണങ്ങൾ ഉണ്ടാവുകയും ചെയ്യണമെന്ന്  യുക്മ ഇലക്ഷൻ കമ്മീഷൻ അംഗങ്ങൾ അഭ്യർഥിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA