'കേരളീയം';  പരിശീലന പദ്ധതിയുമായി കലാഭവൻ ലണ്ടൻ

keraleeyam
SHARE

ലണ്ടൻ ∙കേരളത്തിന്റെ സാംസ്കാരിക തനിമയെയും പൈതൃകത്തെയും കലാ-നൃത്ത രൂപങ്ങങ്ങളെയും ലോകത്തിനു പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന പദ്ധതിയുമായി കലാഭവൻ ലണ്ടൻ.  കേരളീയ കലകൾ വിദേശിയർക്കും സ്വദേശിയർക്കും പരിചയപ്പെടാനും അഭ്യസിക്കാനും അവതരിപ്പിക്കാനും കൊച്ചിൻ കലാഭവൻ ലണ്ടൻ അവസരമൊരുക്കുന്നു.

കൊച്ചിൻ കലാഭവൻ ലണ്ടന്റെ ഒരു വർഷത്തിലേറെ നീണ്ടു നിൽക്കുന്ന കലാ സാംസ്ക്കാരിക പദ്ധതിയാണ് കേരളീയം. യുകെയിലും യൂറോപ്പിലുമുള്ള സ്വദേശികൾക്കും വിദേശികൾക്കും കേരളീയ കലകളും നൃത്ത രൂപങ്ങളും മറ്റു ഇന്ത്യൻ കലകളും പരിചയപ്പെടാനും ആസ്വദിക്കാനും അഭ്യസിക്കാനും അത് വിവിധ വേദികളിൽ അവതരിപ്പിക്കാനും പദ്ധതിയിലൂടെ അവസരമൊരുക്കുന്നു. പദ്ധതിയിൽ യുകെയിൽ നിന്ന് കേരളത്തിലെ കലാ-നൃത്ത സാംസ്കാരിക രംഗങ്ങളിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാം. 

കലാ–നൃത്ത അധ്യാപകർ ഈ പദ്ധതിക്ക് മേൽ നോട്ടം വഹിക്കുകയും പരിശീലനം നൽകുകയും ചെയ്യും. ഒരു വർഷത്തെ പരിശീലനത്തിനൊടുവിൽ, ലണ്ടൻ അടക്കമുള്ള യുകെയിലെ തിരഞ്ഞെടുക്കപ്പെട്ട വേദികളിൽ കേരളത്തിൽ നിന്നുള്ള പ്രശസ്തരായ കലാകാരന്മാർ, സിനിമ താരങ്ങൾ,ചലച്ചിത്ര പിന്നണി ഗായകർ തുടങ്ങിയവരെ  ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന 'കേരളീയം' മെഗാ മേളയിൽ പരിശീലനം സിദ്ധിച്ച നൂറു കണക്കിനു കലാകാരന്മാർ നൃത്ത രൂപങ്ങൾ അവതരിപ്പിക്കും.

വ്യക്തികൾക്കും അസോസിയേഷനുകൾക്കും ഈ മെഗാ മേളയിൽ പങ്കാളികളാകാം.  കൂടുതൽ വിവരങ്ങൾക്ക്  കൊച്ചിൻ കലാഭവൻ ലണ്ടൻ നേതൃത്വവുമായി ബന്ധപ്പെടുക.

Kalabhavan London 

Academy of Music & Performing Arts 

 kalabhavanlondon@gmail.com

Tel :07841613973  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA