ADVERTISEMENT

ബര്‍ലിന്‍ ∙ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പതിമൂന്നാമത് ഗ്ലോബല്‍ കോണ്‍ഫറന്‍സ് ജൂണ്‍ 23 മുതല്‍ 25 വരെ ബഹ്റൈനില്‍ നടക്കും. ബഹ്റൈന്‍ ഇന്‍ഡസ്ട്രി, കൊമേഴ്സ് ആന്‍ഡ് ടൂറിസം മന്ത്രാലയത്തിന്റെ പെട്രോണേജില്‍ ബഹ്റൈനിലെ ഡിപ്ലോമാറ്റ് റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് (ഡോ.പി.എ. ഇബ്രാഹിം ഹാജി നഗര്‍) മൂന്നുദിന കോൺഫറന്‍സ് അരങ്ങേറുന്നത്.

 

ഇന്തോ–ബഹ്റൈൻ രാഷ്ട്രീയ സാംസ്കാരിക – സാമൂഹിക – രംഗത്തെ പ്രമുഖരായ ബഹ്റൈന്‍ ഇന്‍ഡസ്ട്രി, കോമേഴ്സ് റാഷിദ് അൽ സയാനി, ബഹ്റൈന്‍ ഇന്ത്യൻ അംബാസിഡര്‍ പീയൂഷ് ശ്രീവസ്തവ, കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കേരള വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, രാജ്യസഭ അംഗം ജോണ്‍ ബ്രിട്ടാസ്, ശാന്തിഗിരി ആശ്രമം മഠാധിപതി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സൈൻ ടെലികോം ബഹ്റൈൻ കോർപറേറ്റ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഷെയ്ഖ് അബ്ദുള്ള ബിന്‍ ഖാലിദ് അല്‍ ഖലീഫ, ബഹ്റൈന്‍ ശുറാ കൗണ്‍സില്‍ അംഗവും വൈസ് ചെയര്‍ പേഴ്സണ്‍ ഓഫ് ബഹ്റൈന്‍ ഇന്റര്‍ പാര്‍ലമെന്‍ററി യൂണിയന്‍ ഹലാ റംസി, നടനും സംവിധായകനുമായ രമേഷ് പിഷാരടി, ചലച്ചിത്ര പിന്നണി ഗായകന്‍ ബിജു നാരായണന്‍, തിരക്കഥാകൃത്തും സ്ററാന്‍ഡ് അപ്പ് കോമേഡിയനുമായ സുനീഷ് വരാനാട്, ചലച്ചിത്ര പിന്നണി ഗായിക അനിത ഷെയ്ഖ് എന്നിവരോടൊപ്പം മുന്‍ കര്‍ണാടക ഡിജിപി ജിജാ ഹരിസിങ് ഐപിഎസ്, കേരള മുന്‍ ചീഫ് സെക്രട്ടറി ഷീല തോമസ് ഐഎഎസ്, യൂണിവേഴ്സിറ്റി കോളേജ് ബഹ്റൈന്‍ ആക്ടിങ് പ്രസിഡന്റ ഡോ. റാണാ സവായ എന്നിവര്‍ പങ്കെടുക്കും.

 

ഡബ്ല്യൂഎംസിയുടെ 43 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ആഗോള സമ്മേളനത്തില്‍ വേള്‍ഡ് ബിസിനസ് ഫോറം, വിദ്യാഭ്യാസ സെമിനാര്‍, മെഡിക്കല്‍ ഫോറം, വുമെന്‍സ് ഫോറം, യൂത്ത് ഫോറം എന്നിവ സംഘടിപ്പിടിക്കുന്ന ദീര്‍ഘവീക്ഷണമുള്ള ചര്‍ച്ചകളും പുതിയ പദ്ധതികളും പ്രഖ്യാപിയ്ക്കും.

 

ഗ്ലോബല്‍ ചെയര്‍പേഴ്സണ്‍ ഡോ. വിജയലക്ഷ്മി (ഇന്ത്യ), ഗ്ലോബല്‍ പ്രസിഡന്റ് ഗോപാല പിള്ള (യുഎസ്എ), വൈസ് പ്രസിഡന്റ് (അഡ്മിന്‍) ജോണ്‍ മത്തായി (യുഎഇ), പി.സി. മാത്യു, (യുഎസ്എ) വൈസ് പ്രസിഡന്റ് (ഓര്‍ഗനൈസേഷന്‍ ഡവലപ്മെന്‍റ്), ഗ്ലോബല്‍ സെക്രട്ടറി ഗ്രിഗറി മേടയില്‍ (ജര്‍മ്മനി), ട്രഷറര്‍ തോമസ് അറമ്പന്‍കുടി (ജര്‍മ്മനി), അസോസിയേറ്റ് സെക്രട്ടറി റോണാ തോമസ് (ഒമാന്‍) എന്നിവരും വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള റീജിയന്‍, പ്രൊവിന്‍സുകളില്‍ നിന്നുമായി 400 ല്‍ പരം പ്രതിനിധികളും കുടുംബംഗങ്ങളും ബഹ്റൈനിലെ കലാ സാംസ്കാരിക രംഗത്തെ പ്രതിനിധീകരിച്ച് 1000 ത്തില്‍ പരം ആളുകളും പങ്കെടുക്കും. കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനറും, ഡബ്ലുഎംസി ബഹ്റൈന്‍ കൗണ്‍സില്‍ പ്രസിഡന്റുമായ എബ്രഹാം സാമുവല്‍, കോണ്‍ഫറന്‍സ് ചെയര്‍മാന്‍ രാധാകൃഷ്ണന്‍ തെരുവത്ത്, ഗ്ലോബല്‍ കോണ്‍ഫറന്‍സ് പേട്രണ്‍ ഡോ. പി.വി. ചെറിയാന്‍, കെ.ജി. ദേവരാജ്, ജനറല്‍ കോ ഓര്‍ഡിനേറ്റര്‍ ജെയിംസ് ജോണ്‍, ബഹ്റൈന്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ ബാബു കുഞ്ഞിരാമന്‍, ജനറല്‍ സെക്രട്ടറി പ്രേംജിത്, വൈസ് പ്രസിഡന്റ് ഹരിഷ് നായര്‍, വൈസ് ചെയര്‍മാന്‍ വിനോദ് നാരായണന്‍, ട്രഷറാര്‍ ജിജോ ബേബി, ചെയര്‍ പേഴ്സണ്‍ ദീപ ജയചന്ദ്രന്‍, ലേഡീസ് വിങ് പ്രസിഡന്റ് കൃപ രാജീവ്, സെക്രട്ടറി രേഖ രാഘവ്, എന്റെര്‍ടൈന്‍മെന്‍റ് സെക്രട്ടറി സ്വാതി പ്രമോദ് എന്നിവര്‍ അറിയിച്ചു.

 

ഡബ്ല്യൂഎംസിയുടെ പന്ത്രണ്ടാമത് ഗ്ലോബല്‍ കോൺഫറന്‍സ് ജര്‍മനിയിലെ ബോണില്‍ 2018 ഓഗസ്റ്റിലാണ് നടന്നത്. ജര്‍മനിയില്‍ നിന്നും ഗ്രിഗറി മേടയില്‍, തോമസ് അറമ്പന്‍കുടി, തോമസ് കണ്ണങ്കേരില്‍, ജോളി തടത്തില്‍, ജോളി എം പടയാട്ടില്‍, മേഴ്സി തടത്തില്‍, ചിന്നു പടയാട്ടില്‍, മേരിക്കുട്ടി മേടയില്‍, ജോസ് കുമ്പിളുവേലില്‍ എന്നിവരാണ് ബഹ്റൈന്‍ കോൺഫറന്‍സില്‍ പങ്കെടുക്കുന്നത്. ഓരോ രണ്ടു വര്‍ഷത്തിലും നടക്കേണ്ടിയിരുന്ന ഗ്ലോബല്‍ മീറ്റ് കൊറോണ മഹാമാരി കാരണം നീട്ടി വെയ്ക്കേണ്ടി വരികയും ഒടുവില്‍ ബഹ്റൈന്‍ പ്രൊവിന്‍സിന്റെ ആതിഥേയത്വത്തിലാണ് നടത്തുന്നത്. 1995 ജൂലൈ മൂന്നിന് അമേരിക്കയിലെ ന്യൂജഴ്സിയിലാണ് ഡബ്ല്യൂഎംസി സ്ഥാപിതമായത്. ‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com