ADVERTISEMENT

 

ബർലിൻ∙ ജർമനിയിലെ റേഗൻസ്ബുർഗിൽതടാകത്തിൽ വീണ സഹയാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി വൈദികൻ മുങ്ങി മരിച്ചു. ചെറുപുഷ്പ സഭയുടെ (സിഎസ്ടി ഫാദേഴ്സ്) ആലുവ സെന്‍റ് ജോസഫ്സ് പ്രവിൻസ് അംഗമായ ഫാ. ബിനു കുരീക്കാട്ടിൽ (ഡൊമിനിക്-41) ആണു മരിച്ചത്. 

 

ബവേറിയ സംസ്ഥാനത്തെ ഷ്വാർസാഹ് ജില്ലയിലുള്ള മൂർണർ തടാകത്തിൽ ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. തടാകത്തിലൂടെ ബോട്ടിൽ സഞ്ചരിക്കവേ ഫാ. ബിനുവിനൊപ്പം ഉണ്ടായിരുന്ന ഒരാൾ വെള്ളത്തിൽ വീണു. ഇയാളെ രക്ഷപെടുത്തി ബോട്ടിൽ കയറ്റിയ ഫാ. ബിനു വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. റെസ്ക്യു സേന നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ബുധനാഴ്ച വൈകിട്ടു 4.30ഓടെയാണു മൃതദേഹം കണ്ടെത്തിയത്.

 

ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മ്യൂണിക്കിലെ സ്വകാര്യ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം  കഴിയുന്നതും

വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണു സിഎസ്ടി സഭാധികൃതർ. സംസ്കാരം പിന്നീട് മൂക്കന്നൂർ ബേസിൽ ഭവനിൽ നടക്കും. 

 

കോതമംഗലം രൂപതാംഗമായ ഫാ.ബിനു കഴിഞ്ഞ 10 വർഷമായി ജർമനിയിലെ റേഗൻസ്ബർഗ് രൂപതയിലാണ്  സേവനമനുഷ്ഠിക്കുന്നത്. കോതമംഗലം  പൈങ്ങോട്ടൂർ കുരീക്കാട്ടിൽ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്.

സഹോദരങ്ങൾ: സെലിൻ, മേരി, ബെന്നി, ബിജു, ബിന്ദു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com