ADVERTISEMENT

കൊളോണ്‍ ∙ കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ നാല്‍പ്പതാമത്തെ തിരുന്നാളിനും വി. തോമാശ്ലീഹായുടെ തിരുന്നാളിനും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അന്‍പത്തിരണ്ടു വര്‍ഷമായ കമ്യൂണിറ്റിയുടെ ഇത്തവണത്തെ തിരുനാള്‍ ജൂണ്‍ 25, 26 (ശനി, ഞായര്‍) തീയതികളില്‍ കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് നടക്കുന്നത്.

തിരുന്നാളിന്റെ നടത്തിപ്പിനുവേണ്ടിയുള്ള വിവിധ കമ്മിറ്റി കണ്‍വീനര്‍മാരുടെ യോഗം ഫാ. ഇഗ്നേഷ്യസ് ചാലിശേരിയുടെ അധ്യക്ഷതയില്‍കൂടി, തിരുന്നാള്‍ ദിനങ്ങളില്‍ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് തീരുമാനിച്ചു. നടപ്പുവര്‍ഷത്തെ പ്രസുദേന്തി ആന്റണി സഖറിയയും കുടുംബവും പങ്കെടുത്തു.

ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസ്സന്‍, ആഹന്‍, എന്നീ രൂപതകളിലെയും ഇന്ത്യക്കാരുടെ കൂട്ടായ്മയായ കൊളോണിലെ ഇന്ത്യന്‍ സമൂഹം സ്ഥാപിതമായിട്ട് 52 വര്‍ഷമായി. കൊളോണ്‍ കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ചാപ്ലെയ്നായ് ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കഴിഞ്ഞ 22 വര്‍ഷമായി സേവനം അനുഷ്ഠിക്കുന്നു.

വിവരങ്ങള്‍ക്ക് : ഫാ.ഇഗ്നേഷ്യസ് ചാലിശേരി  0221 629868, 01789353004, ആന്റണി സഖറിയ (പ്രസുദേന്തി), +49 173 2922780, ഡേവീസ് വടക്കുംചേരി (കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍) 0221 5904183, Mail: indischegemeinde@netcologne.de,

വെബ്സൈറ്റ്: http://www.indischegemeinde.de

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com