കിരീടങ്ങൾ ഫെറാറിയിൽ, സ്വയം ഓടിച്ചത് പോർഷെ; ഷൂമാക്കറിന്റെ 12 കോടിയുടെ കാർ വിൽപ്പനയ്ക്ക്

schumacher-porsche-carrera-gt
SHARE

സൂറിക് ∙ ഫോർമുല വണ്‍ കിരീടങ്ങൾ ഫെറാറിയിൽ നേടുമ്പോഴും, കാറോട്ട മത്സരവേദികൾക്ക് പുറത്തു മൈക്കൽ ഷൂമാക്കർ ഉപയോഗിച്ചിരുന്നത് പോർഷെ. യൂസ്‌ഡ്‌ പോർഷെ കാറുകളുടെ ഓൺലൈൻ വിൽപ്പന പോർട്ടലായ എൽഫർസ്പോട്ടിൽ, ഷൂമാക്കർ ഉപയോഗിച്ചിരുന്ന പോർഷെ കരേറ ജിടി വിൽപ്പനയ്ക്കിട്ടിരിക്കുന്നു. മതിപ്പ് വില ഏകദേശം 15 ലക്ഷം യൂറോയാണ്.     

Michael Schumacher

ഇറ്റാലിയൻ ബ്രാൻഡായ ഫെറാറിയിലാണ് ജർമ്മൻകാരനായ ഷൂമാക്കർ തന്റെ കരിയറിലെ ഏഴു കിരീടങ്ങളിൽ അഞ്ചും നേടിയത്. 2004–ൽ ഫോർമുല വണ്ണിലെ തന്റെ ഏഴാമത്തെ കിരീടം നേടുമ്പോൾ ഫെറാറിയുടെ ഡ്രൈവറായിരുന്നു അദ്ദേഹം. 

schumacher-porsche-carrera-gt-2

സ്പോർട്സ് കാർ വിപണിയിൽ ഫെറാറിയുടെ എതിരാളികളാണ് ജർമ്മനിയുടെ പോർഷെ. ഫെറാറിയുടെ എഫ് വൺ പൈലറ്റായിരിക്കുമ്പോൾ, പോർഷെയുടെ കാർ സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്നത് വിവാദമാകുമെന്ന് അറിഞ്ഞിട്ടും, 2004ൽ ഷൂമാക്കർ വാങ്ങിയത് പോർഷെ കരേറ ജിടിയാണ്.

schumacher-porsche-carrera-gt-3

കറുപ്പ് നിറത്തിലുള്ള കാർ, ഏതാണ്ട് 14,2000 കിലോമീറ്ററാണ് ഓടിയിരിക്കുന്നത്. 603 എച്ച്പി പവർ ഉള്ള വാഹനം ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് ആണ്.

porsche-carrera-gt

2013ൽ സ്കീയിങ്ങിനിടയിൽ അപകടം പറ്റി കോമ അവസ്ഥയിലാകുന്നതുവരെ കുടുതലും പോർഷെ കാറിലായിരുന്നു ഷൂമാക്കറിന്റെ സ്വകാര്യ യാത്രകൾ. ഷൂമാക്കർ ലോഗോ, എഫ് വൺ ഹെൽമറ്റിന്റെ ചെറു മോഡൽ എന്നിവയും വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന പോർഷയിലുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS