ADVERTISEMENT

മാഞ്ചസ്റ്റർ ∙ യുകെയിലെ മലയാറ്റൂർ എന്ന് പ്രശസ്തമായ മാഞ്ചസ്റ്ററിൽ തോമാശ്ലീഹായുടെയും, അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാൾ ആഘോഷങ്ങൾക്ക് നാളെ മുതൽ തുടക്കമാകും. രാവിലെ 8.30 ന് നടക്കുന്ന ദിവ്യബലിയെയും നൊവേനയെയും തുടർന്ന് വൈകുന്നേരം 4.30 ന് വിഥിൻഷോ  ഫോറം സെന്ററിൽ നടക്കുന്ന കൊച്ചിൻ ഗോൾഡൻ ഹിറ്റ്സിന്റെ സൂപ്പർ മെഗാഷോയോട് കൂടി ആണ്  ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം ആവുക.

 

manchester

ഫോറം സെൻററിലേക്കുള്ള പ്രവേശനം  വൈകുന്നേരം 3.30 ന്  ആരംഭിക്കുമെന്നും കൃത്യം 4.30 ന്  പരിപാടികൾ ആരംഭിക്കുമെന്നും മിഷൻ ഡയറക്‌ടർ  ഫാ.ജോസ് അഞ്ചാനിക്കൽ അറിയിച്ചു. ലൈവ് ഓർക്കസ്ട്രയും കോമഡിയും അണിനിരക്കുന്ന സൂപ്പർ  മെഗാഷോ ആസ്വാദക ഹൃദയങ്ങളെ ആനന്ദ ലഹരിയിൽ ആഴ്ത്തും. പിന്നണി ഗായകരായ സാംസൺ സെൽവൻ, അനൂപ് പാലാ, അഭിജിത്, അരാഫത് കടവിൽ തുടങ്ങീ ഒട്ടേറെ കലാകാരൻമാർ വേദിയിൽ അണിനിരക്കും. പ്രവേശനം പാസുമൂലം നിയന്ത്രിക്കും.

 

സാൽഫോർഡ് കലവറ കേറ്ററിങ്ങിന്റെ  ഭക്ഷണ കൗണ്ടറുകൾ ഫോറം സെന്ററിൽ പ്രവർത്തിക്കും. ഞായറാഴ്ച 2.30 ന് തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ.ജോസഫ് ശ്രാമ്പിക്കൽ കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് നടക്കുന്ന ദിവ്യബലിക്കിടെ മിഷനിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും. ദിവ്യബലിയിലും നോവേനയിലും അഭിവന്ദ്യ പിതാവ് മുഖ്യ കാർമ്മികനാവും. 

 

പ്രധാന തിരുന്നാൾ ദിനമായ ജൂലൈ രണ്ടാം തിയതി  രാവിലെ 10 ന് നടക്കുന്ന സിറോ മലബാർ സഭയുടെ അത്യാഘോഷപൂർവ്വമായ റാസ കുർബാനയ്ക്ക് ഫാ.ലിജേഷ് മുക്കാട്ട് മുഖ്യ കാർമികനാകും. ഷൂഷ്ബറി രൂപതാ വികാരി ജനറൽ ഫാ.മൈക്കിൾ ഗാനൻ,ഫാ നിക്ക് കേൺ, ഫാ.ജോൺ പുളിന്താനത്ത്‌,ഫാ.ഡാനി മോളൊപ്പറമ്പിൽ എന്നിവർ സഹകാർമ്മികരാകും. ദിവ്യബലിയെ തുടർന്ന് ആഘോഷപൂർവ്വമായ തിരുന്നാൾ പ്രദക്ഷിണത്തിന് തുടക്കമാകും. ജൂൺ 25 മുതൽ ദിവസവും ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും. 

 

 

 27 (തിങ്കള്‍) വൈകുന്നേരം 6 ന് നടക്കുന്ന ദിവ്യബലിയിൽ ഫാ.ജിൻസൺ മുട്ടത്തുകുന്നേൽ മുഖ്യ കാർമികൻ ആകുമ്പോൾ, 28 (ചൊവ്വാ) വൈകുന്നേരം 5.30 ന് നടക്കുന്ന ദിവ്യബലിയിലും നൊവേനയ്ക്കും ഫാ .ജോം കിഴക്കരക്കാട്ട് കാർമികനാകും. 29 ബുധനാഴ്ച വൈകുന്നേരം 6 ന് നടക്കുന്ന  ദിവ്യബലിക്കും നൊവേനയ്ക്കും ഫാ.നിക്ക് കെൺ കാർമ്മികനാകും. ജൂൺ 30 വ്യാഴാഴ്ച വൈകുന്നേരം 6 നു നടക്കുന്ന ദിവ്യബലിയിൽ ഫാ.ലൂയിസ് ചെറുവിള പുത്തൻവീട് കാർമികനാകുമ്പോൾ ജൂലൈ ഒന്നാം തീയതി വെള്ളിയാഴ്ച്ച വൈകുന്നേരം 6 ന്റെ ദിവ്യബലിക്ക് ഫാ.വിൻസെൻറ് ചിറ്റിലപ്പള്ളി കാർമികനാവും.

ജൂലൈ മൂന്ന് ഞാറാഴ്ച വൈകുന്നേരം നാലിന് നടക്കുന്ന ദിവ്യബലിയയിൽ മിഷൻ ഡയറക്‌ടർ ഫാ.ജോസ് അഞ്ചാനിക്കൽ കാർമികനാകും. ഇതേത്തുടർന്നാവും തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്ക് നടക്കുക.

 

 ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന തിരുന്നാൾ ആഘോഷങ്ങൾ വിപുലമായി നടത്തുന്നതിന് മിഷൻ ഡയറക്‌ടർ  ഫാ.ജോസ് അഞ്ചാനിക്കൽ, ട്രസ്റ്റിമാരായ അലക്സ് വർഗീസ്, ചെറിയാൻ മാത്യു, ജിൻസ്മോൻ ജോർജ്, ജോജി ജോസഫ്, ജോസ് ജോസഫ്, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. 

 

തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത്‌ വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും മിഷൻ ഡയറക്‌ടർ ഫാ.ജോസ് അഞ്ചാനിക്കൽ സ്വാഗതം ചെയ്യുന്നു.

 പള്ളിയുടെ വിലാസം. 

ST.ANTONY’S CHURCH WYTHENSHAWE

 DUNKERY ROAD, MANCHESTER

 M22 0WR

 

പരിപാടി നടക്കുന്ന ഫോറം സെന്ററിന്റെ വിലാസം 

Forum Centre, Simonsway, Wythenshawe, Manchester M22 5RX

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com