‘മാർഗം 2022’: ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത യൂത്ത് ക്യാംപിന് ഇന്നു തുടക്കം

margam-2022
SHARE

ബർമിങ്ങാം ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത സിറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ രൂപതയിലെ പതിനെട്ടു  വയസ്സിനു മുകളിൽ പ്രായമുള്ള അവിവാഹിതരായ യുവതീ–യുവാക്കൾക്കായി സംഘടിപ്പിക്കുന്ന ത്രിദിന യൂത്ത് ക്യാംപ് ‘മാർഗം 2022’നു ഇന്നു തുടക്കം. ഇയർ 13 ക്ലാസിലും മുകളിലും ഉള്ളവർ ആണ് ക്യാംപിൽ പങ്കെടുക്കുന്നത്. ഇന്നു തുടങ്ങുന്ന ക്യാംപ് 26നു  സമാപിക്കും.

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ക്യാംപ് ഉദ്ഘാടനം ചെയ്യും. വൈവിധ്യമാർന്ന ക്ലാസുകളും പരിശീലന പരിപാടികളും  അരങ്ങേറും. വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ ആളുകളാണ് ഇവയ്ക്ക് നേതൃത്വം നൽകുക. രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള യുവതീ യുവാക്കൾ പങ്കെടുക്കുന്ന പരിപാടി ഏറെ വ്യത്യസ്തയോടെയാണ് ക്രമീകരിച്ചിരിക്കുന്നത്.

സ്റ്റഫോർഡ് ഷെയറിലെ യാൻ ഫീൽഡ് പാർക്കിൽ ആണ് ക്യാംപ്. രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവതീ–യുവാക്കൾ പങ്കെടുക്കുന്ന ക്യാംപിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി എസ്എംവൈഎം ഡയറക്ടർ ഫാ. ഫാൻസ്വാ പത്തിൽ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS