ബ്രിട്ടനിൽ മലയാളി വിദ്യാർഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Milan-Tomy-uk
SHARE

ലണ്ടൻ ∙ മലയാളി വിദ്യാർഥിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം അതിരമ്പുഴ സ്വദേശിയായ മിലൻ ടോമി (24)യെയാണ് യോർക്ക്ഷെയറിലെ ഹാഡേഴ്സ് ഫീൽഡിലുള്ള വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ബ്രിട്ടനിലെ മലയാളി സമൂഹത്തെയാകെ ഞെട്ടിച്ച മരണവാർത്ത മിലന്റെ സുഹൃത്തുക്കളിലൂടെ പുറത്തറിഞ്ഞത്. 

ആറുമാസം മുമ്പാണ് ഹാഡേഴ്സ് ഫീൽഡ് യൂണിവേഴ്സിറ്റിയിൽ ബിസിനസ് മാനേജ്മെന്റ് കോഴ്സ് പഠിക്കാനായി മിലൻ ബ്രിട്ടനിലെത്തിയത്. സഹതാമസക്കാരായ വിദ്യാർഥികളാണ് മരണവിവരം പൊലീസിനെ അറിയിച്ചത്. കൂടെ താമസിച്ചിരുന്ന വിദ്യാർഥി പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് മിലനെ മരിച്ചനിലയിൽ കണ്ടെത്തിയതെന്നാണ് വിവരം. 

വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. പൊലീസെത്തി പരിശോധനകൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മിലന്റെ സഹോദരി ഓക്സ്ഫോർഡ് ബ്രൂക്ക്സ് യൂണിവേഴ്സിറ്റി വിദ്യാർഥിയാണ്.

English Summary: Malayali student died in UK

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS