പ്രവാസി മലയാളി ഫെഡറേഷൻ യൂറോപ്പ് കുടുംബ സംഗമം വിജയം

pmf-europe-family-meet-1
SHARE

സിസിലിയ ∙ പ്രവാസി മലയാളി ഫെഡറേഷൻ യൂറോപ്പ് കുടുംബ സംഗമം ജൂൺ 19ന് ഞായറാഴ്ച ഇറ്റലി സിസിലിയ പാത്തിയിൽ  വെച്ച് വിജയകരമായി സംഘടിപ്പിച്ചു. പിഎംഎഫ് ഇറ്റാലിയൻ കോഡിനേറ്റർ ബെന്നി തെങ്ങുംപള്ളിൽ അധ്യക്ഷത വഹിച്ചു. സിസിലിയ റീജിയൺ സെക്രട്ടറി ജിനോ ഫിലിപ്പ് സ്വാഗതം ആശംസിച്ചു.

pmf-europe-family-meet-3

പിഎംഎഫ് യൂറോപ്പ് കുടുംബസംഗമത്തിനു നാനാ ഭാഗങ്ങളിൽ നിന്നും ലഭിച്ച നിറഞ്ഞ പങ്കാളിത്തം പ്രശംസനീയമാണെന്നും കൂടുതൽ അംഗങ്ങളെ ഉൾക്കൊള്ളിച്ച് പ്രവർത്തനങ്ങൾ ശക്തമാക്കി മുന്നോട്ട് കൊണ്ടുപോകുമെന്നും അധ്യക്ഷൻ പ്രസംഗത്തിൽ വ്യക്തമാക്കി.

pmf-europe-family-meet

പിഎംഎഫ് ഗ്ലോബൽ ജനറൽ സെക്രട്ടറി വർഗീസ് ജോൺ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ നേതൃത്വത്തിൽ നാളിതുവരെ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി കർമ്മപരിപാടികളെ കുറിച്ചും വിശദമായി ഒരു രൂപരേഖ അംഗങ്ങളുമായി സെക്രട്ടറി പങ്കുവച്ചു.

pmf-europe-family-meet-4

ഗ്ലോബൽ വൈസ് പ്രസിഡന്റ് സാജൻ പട്ടേരി മുഖ്യപ്രഭാഷണം നടത്തി. ഒരുമയോടുള്ള കൂട്ടായ്മ പ്രവർത്തനങ്ങളുടെ ആവശ്യകതയെക്കുറിച്ച് പട്ടേരി ലളിതമായി പ്രതിപാദിച്ചു. പിഎംഎഫ് ഗ്ലോബൽ ചെയർമാൻ ഡോ ജോസ് കാനാട്ട്, പ്രസിഡന്റ് എം.പി. സലിം എന്നിവരുടെ ആശംസാ സന്ദേശം സദസിൽ വായിച്ചു.

പിഎംഎഫ് യുകെ കോഡിനേറ്റർ ബിനു ആന്റണി ആശംസ പ്രസംഗം നടത്തി. യൂറോപ്പിലെ പ്രവർത്തനങ്ങൾക്ക് യുകെ നാഷനൽ കമ്മിറ്റിയുടെ എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. തുടർന്ന് മാൾട്ട നാഷനൽ കമ്മിറ്റിയുടെ ഉദ്ഘാടനം സാജൻ പട്ടേരി നിർവഹിച്ചു.

pmf-europe-family-meet-5

മാൾട്ട കോ-ഓർഡിനേറ്റർ ആൽബിൻ, പ്രസിഡന്റ് നിഥിൻ തമ്പി, ജനറൽ സെക്രട്ടറി ടോണി ജോസഫ്, ട്രഷറർ റോബി ജോസഫ്  എന്നിവരെ ഉൾപ്പെടുത്തി നാഷനൽ കമ്മിറ്റി രൂപീകരിച്ചു. മാൾട്ട നാഷനൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവരുടേയു സഹായ സഹകരണങ്ങൾ ഭാരവാഹികൾ അഭ്യർഥിക്കുകയും യൂറോപ്പ് കുടുംബ സംഗമത്തിന് ആശംസകൾ അറിയിക്കുകയും ചെയ്തു. 

റീജിയണിനുവേണ്ടി ജോയ് പൂഞ്ഞാർ ആശംസകൾ അറിയിച്ചു. എബി ചന്ദ്രത്തുവാക്കിൽ നന്ദി പറഞ്ഞു. വിവിധ കലാപരിപാടികളോടും വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തോടുകൂടി സമ്മേളനം സമാപിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS