ADVERTISEMENT

ഡബ്ലിൻ ∙ ഡബ്ലിൻ സിറോ മലബാർ സഭയുടെ ഏഴാമത് കുടുംബസംഗമം ഇന്ന് ഡബ്ലിൻ നേസ് റോഡിലുള്ള കോർക്കാ പാർക്കിൽ നടക്കും. രാവിലെ 9 മുതൽ വൈകിട്ട് ഏഴു വരെ വിവിധ കലാ, കായിക വിനോദ പരിപാടികളോടെ നടക്കുന്ന കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 

 

ഡബ്ലിനിലേയും പരിസര പ്രദേശങ്ങളിലേയും സിറോ മലബാർ വിശ്വാസികൾക്ക് ഒത്തുചേരാനും സൗഹൃദങ്ങൾ പുതുക്കാനുമുള്ള അവസരമായി ഫമീലിയ കുടുംബസംഗമം മാറും. കോവിഡ് മൂലം രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന കുടുബസംഗമത്തിനു ആയിരങ്ങൾ പങ്കെടുക്കും. 

 

കുട്ടികളുടെ ഫുട്ബോൾ മൽസരങ്ങളോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാവും. കുട്ടികൾക്കായി ബൗൺസിങ്ങ് കാസിൽ, ഫേസ് പെയിന്റിംഗ്, വിവിധ ഗെയിമുകൾ എന്നിവ ഒരുക്കിയിരിക്കുന്നു. മുതിർന്നവർക്കും ദമ്പതികൾക്കുമായി പ്രത്യേക മത്സരങ്ങൾ, സിറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗെയിമുകൾ, മ്യൂസിക്ക് ബാന്റ്, വൈവിധ്യമാർന്ന ഭക്ഷ്യസ്റ്റാളുകൾ എന്നിവ കുടുംബസംഗമവേദിയെ വർണ്ണാഭമാക്കും. 

 

വാശിയേറിയ വടംവലി മത്സരം കൃത്യം മൂന്നു മണിക്ക് ആരംഭിക്കും. വനിതകൾക്കായി പ്രത്യേക മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. കുക്കിങ്ങ് മത്സരവും, തീറ്റമത്സരവും ഈ വർഷത്തെ പ്രത്യേകതയാണ്. അയർലൻഡിലെ പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഗാനമേളയോടുകൂടി കുടുംബസംഗമത്തിനു തിരശീല വീഴും. സഭാംഗങ്ങളേവരേയും കുടുംബസംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com