ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ കുടുംബ വർഷ സമാപനം ജൂൺ 26ന്

smegb-family-year
SHARE

മാഞ്ചസ്റ്റർ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിൽ ഫാമിലി അപ്പോസ്തലേറ്റ് കമ്മീഷന്റെ നേതൃത്വത്തിൽ നടന്നുവന്ന കുടുംബ വർഷത്തിന്റെ സമാപനം ജൂൺ 26നു നടക്കും. അന്നേദിവസം ഇടവകകളിൽ / മിഷനുകളിൽ അർപ്പിക്കപ്പെടുന്ന പ്രത്യേക പരിപാടികളും കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിച്ചുകൊണ്ടുള്ള പ്രാർഥനയും നടത്തും.

രൂപതാതല സമാപനം ഒരു കുടുംബപശ്ചാത്തലത്തിൽ ഓൺലൈനിൽ ജൂൺ 26 നു വൈകുന്നേരം ഏഴു മണിക്ക് നടക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, പ്രോട്ടോസിഞ്ചെല്ലൂസ് ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, വികാരി ജനറൽമാരായ ഫാ. ജോർജ് ചേലക്കൽ, ഫാ. സജിമോൻ മലയിൽപുത്തൻപുര, ഫാ. ജിനോ അരീക്കാട്ട് തുടങ്ങിയവർ സംബന്ധിക്കും. കമ്മീഷൻ ചെയർമാൻ ഫാ. ജോസ് അഞ്ചാനിക്കൽ, സെക്രട്ടറി ശിൽപ ജിമ്മി, മറ്റു കമ്മീഷൻ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും.

ഏഴു മണിക്ക് കുടുംബപ്രാർഥനയും തിരുഹൃദയ പ്രതിഷ്ഠയും കുടുംബവർഷ സമാപന സന്ദേശവും ആണ് പ്രധാന പരിപാടി. സൂമിലും യൂട്യുബിലും ഫെയ്സ്ബുക്കിലുമായി സംപ്രേഷണം ചെയ്യപ്പെടുന്ന പരിപാടിയിൽ എല്ലാവരുടെയും സാന്നിധ്യം ക്ഷണിക്കുന്നുവെന്ന് സംഘാടകർ അറിയിച്ചു.

‘സ്നേഹത്തിന്റെ സന്തോഷം’ എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ ഫ്രാൻസിസ് മാർപ്പാപ്പ കുടുംബത്തിലും കുടുംബത്തിലൂടെയും യാഥാർഥ്യമാകേണ്ട സ്നേഹാനുഭാവത്തെക്കുറിച്ചു പഠിപ്പിക്കുന്നു. ഇത് ആഴത്തിൽ മനസ്സിലാക്കുവാനും പരിശീലിക്കുവാനുമുള്ള അവസരമായിട്ടാണ് 2021 മാർച്ച് 19 മുതൽ 2022 ജൂൺ 26 വരെ ആമോറീസ് ലെത്തീസ്യ കുടുംബവർഷമായി ആചരിക്കുവാൻ മാർപ്പാപ്പ ആഹ്വാനം ചെയ്തത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS