ഒഐസിസി നോർത്തേൺ അയർലൻഡ് കമ്മിറ്റി പ്രതിഷേധിച്ചു

oicc
SHARE

ഡബ്ലിൻ ∙ കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് തല്ലിത്തകർത്ത സംഭവത്തിൽ ഒഐസിസി നോർത്തേൺ അയർലൻഡ് കമ്മിറ്റി പ്രതിഷേധിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും രാഹുൽ ഗാന്ധിയോട് ക്ഷമാപണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. യാതൊരു പ്രകോപനവുമില്ലാതെയാണ് എസ്എഫ്ഐ പ്രവർത്തകർ ഓഫീസ് തകർത്തതെന്നും യോഗം പറഞ്ഞു.   

യോഗത്തിൽ ഒഐസിസി നോർത്തേൺ അർലൻഡ് പ്രസിഡന്റ്‌ ചെറിയാൻ സ്കറിയ അധ്യഷത വഹിച്ചു. അനിൽ കവലയിൽ പ്രതിഷേധ പ്രമേയം അവതരിച്ചു. ഒഐസിസി നേതാക്കളായ സനു ജോൺ, ഡോ. സനൽ, ബിജി ജോസഫ്, ജൈമോൻ കുരുവിള, ഷാജി വർഗീസ്, സെബാസ്റ്റ്യൻ മനു, ജോസ് തോമസ്, മജോ മാത്യു, ടിൻസൺ കുര്യൻ എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS