ADVERTISEMENT

എല്‍മോ (ജർമനി) ∙ ആഗോള സമൂഹത്തിന്റെ എതിര്‍പ്പുകള്‍ അവഗണിച്ച് യുക്രെയ്നില്‍ സൈനിക അധിനിവേശം തുടരുന്ന റഷ്യയെ കൂടുതല്‍ ഒറ്റപ്പെടുത്താന്‍ ജി7 ഉച്ചകോടിയില്‍ തീരുമാനം. റഷ്യയില്‍നിന്നുള്ള എണ്ണയ്ക്കു പുറമേ സ്വര്‍ണത്തിനും ഇറക്കുമതി നിരോധനം പരമാവധി ശക്തിപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.

(ഇടത്തുനിന്ന്) ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ ഡ്രാഘി, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയെൻ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ജർമന്‍ ചാൻസലർ ഒലാഫ് ഷോൾസ്, ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിച്ചൽ എന്നിവർ. ഉച്ചകോടി നടക്കുന്ന തെക്കൻ ജർമനിയിലെ എൽമാവു കോട്ടയിൽനിന്നുള്ള ചിത്രം. (Photo by Ludovic MARIN / POOL / AFP)

(ഇടത്തുനിന്ന്) ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ ഡ്രാഘി, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിച്ചൽ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ജർമന്‍ ചാൻസലർ ഒലാഫ് ഷോൾസ്, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയെൻ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവർ. ഉച്ചകോടി നടക്കുന്ന തെക്കൻ ജർമനിയിലെ എൽമാവു കോട്ടയിൽനിന്നുള്ള ചിത്രം. (Photo by Markus Schreiber / POOL / AFP)

നാലു മാസം പിന്നിട്ട റഷ്യന്‍ അധിനിവേശം തുടരുവോളം യുക്രെയ്നെ പിന്തുണക്കുമെന്ന് ജി7 ഉച്ചകോടി അന്തിമ പ്രസ്താവനയില്‍ വ്യക്തമാക്കി. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തുന്നതടക്കമുള്ള സാമ്പത്തിക ഉപരോധത്തിന്റെ വിവിധ വശങ്ങള്‍ ജി7 കൂട്ടായ്മ തുടര്‍ന്നും ചര്‍ച്ച ചെയ്യും.

കരിങ്കടലിലൂടെയുള്ള യുക്രെയ്ന്റെ ചരക്കുനീക്കം റഷ്യ തടഞ്ഞതോടെയുണ്ടായ ഭക്ഷ്യസാധനങ്ങളുടെ ക്ഷാമത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും ഉച്ചകോടി അറിയിച്ചു. കഴിഞ്ഞദിവസം ക്രെമന്‍ചുക്കിലെ ഷോപ്പിങ് മാളില്‍ റഷ്യ നടത്തിയ ആക്രമണം മാനുഷികമല്ലെന്ന് അഭിപ്രായപ്പെട്ട ഉച്ചകോടി ഇതിനുപിന്നിലുള്ള പുടിനും കൂട്ടരും ലോകത്തോട് മറുപടി പറയേണ്ടിവരുമെന്ന് ഓര്‍മിപ്പിച്ചു.

English Summary: G7 leaders pledge action on Russia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com