ADVERTISEMENT

നോട്ടിങ്ഹാം∙ ഭാരത അപ്പോസ്തലനായ വിശുദ്ധ തോമാ ശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വി. യോഹന്നാൻ  ശ്ലീഹായുടെയും സംയുക്ത തിരുനാൾ നോട്ടിങ്ഹാം സെന്റ്ജോൺ മിഷനിൽ ആഘോഷിക്കുന്നു. ജൂലൈ 3 ബുൾവെൽ പള്ളിയിൽ ഉച്ചകഴിഞ്ഞു തിരുനാൾ ആഘോഷങ്ങൾക്കു തുടക്കമാകും. 

 

തിരുനാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി 2 കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണവും നടക്കും. ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിക്കും. ജൂലൈ 3നു നടക്കുന്ന സംയുക്ത തിരുനാൾ ആഘോഷങ്ങളോടനുബന്ധിച്ചുള്ള ആഘോഷമായ തിരുനാൾ കുർബാനക്ക് റവ. ഫാ. ജോസഫ് മുക്കാട്ട്‌  കാർമികത്വം വഹിക്കും.

 

റവ. ഫാ. ജയിംസ് ഇലഞ്ഞിക്കൽ വചന സന്ദേശം നൽകും. ലദീഞ്ഞ് , ആഘോഷമായ തിരുനാൾ പ്രദക്ഷിണം തുടർന്നു സ്നേഹവിരുന്ന് എന്നിവയും നടക്കുമെന്നു മിഷൻ ഡയറക്ടർ ഫാ. ജോബി ജോൺ കൈക്കാരൻമാർ എന്നിവർ അറിയിച്ചു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com