ADVERTISEMENT

ബിർമിങ്ഹാം∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത എസ്എംവൈഎമ്മിന്റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാംപ് ‘മാർഗം 2022’ ന് ഉജ്വല പരിസമാപ്തി.

smym-three-day-camp-2

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ക്യാംപ് ഉദ്ഘാടനം ചെയ്യുകയും ക്യാംപിൽ മുഴുവൻ സമയവും പങ്കെടുക്കുകയും ചെയ്തു. സഭയെ അറിയാനും സഭയുടെ പാരമ്പര്യങ്ങൾ സ്വന്തമാക്കാനും യുവജനങ്ങൾ പ്രതിജ്ഞാബദ്ധരാകണമെന്നു തന്റെ  ഉദ്ഘാടനപ്രസംഗത്തിൽ മാർ സ്രാമ്പിക്കൽ പറഞ്ഞു.

smym-three-day-camp

സിനഡാലിറ്റി ചർച്ചാ വിഷയമാകുന്ന ഈ കാലഘട്ടത്തിൽ യുവജനങ്ങളെ കേൾക്കാനും യുവജനങ്ങളോടൊപ്പം നടക്കാനും സഭയും രൂപതയും സന്നദ്ധമാകുന്നതിന്റെ പ്രകാശനമായി ഈ ക്യാംപിനെ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

smym-three-day-camp-6

 

smym-three-day-camp-5

വ്യക്തി ജീവിതത്തിൽ ഈശോയെ കണ്ടു മുട്ടാനും അവിടുത്തോടു വ്യക്തിപരമായി ബന്ധം പുലർത്താനും വിപരീത സാഹചര്യങ്ങളിൽ വിശ്വാസത്തെ മുറുകെ പിടിക്കാനുമുള്ള  പ്രചോദനം ഈ ക്യാംപിൽ നിന്നു സ്വന്തമാക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യൂത്ത് മിഷനറിയായ പിപ്പ  ബെക്കർ ,കാത്തലിക് വോയ്‌സ് സിഇഓ ബ്രണ്ടൻ തോംസൺ, ഡോ . ജോ ജോൺസൺ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ളാസുകൾ നയിച്ചു.  

smym-three-day-camp-4

 

smym-three-day-camp-7

വികാരി ജനറൽ മോൺ . ജിനോ അരിക്കാട്ട് എംസിബിഎസ് , ചാൻസിലർ റവ. ഡോ . മാത്യു  പിണക്കാട്ട്, എസ്എംവൈഎം ഡയറക്ടർ ഫാ. ഫാൻസ്വാ പത്തിൽ, ഫാ. ജോർജ് എട്ടുപറയിൽ, ഫാ ജോ മൂലേശ്ശേരി വിസി, ഫാ മാത്യൂസ് കുരിശുംമൂട്ടിൽ, ഡീക്കൻ ജോയ്‌സ്‌ പള്ളിക്കമാലിയിൽ, ബ്രദർ ടോണി കൊച്ചേരിൽ , ബ്രദർ ജെയ്സൺ എന്നിവർ ക്യാംപിൽ പ്രസംഗിച്ചു .

 

കോഡിനേറ്റർമാരായ സുദീപ് എബ്രഹാം, സിബി ജെയിംസ്, ഷാജി വർക്കി, ഡോ ജോസി മാത്യു, മേരി ജോർജ്, സിനി ജോമി, ജോമി ജോൺ, മിനി ജോർജ്; യൂത്ത് ഓർഗനൈസേഴ്സ്മാരായ മരിയ ജേക്കബ്, ജെൻസൺ റോയി, ക്രിസ്‌റ്റി ജെയിംസ്, ജൂബിയ ജോർജ്, റിറ്റി ടോമിച്ചൻ, ജാനിയ ജോർജ്, ആകാഷ് തയ്യിൽ, ജെറിൻ ജോസഫ്, ആഗ്‌നസ് ജോർജ് എന്നിവർ ക്യാംപിനു നേതൃത്വം നൽകി . 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com