ADVERTISEMENT

ലണ്ടൻ∙ പുതിയതായി ചുമതലയേറ്റ ഡോ.ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിലുള്ള യുക്മ ദേശീയ സമിതി ജൂലൈ 1 മുതൽ 31 വരെ അംഗത്വമാസമായി ആചരിക്കുവാൻ തീരുമാനിച്ചു.  ജൂലൈ മാസം യുക്മ മെമ്പർഷിപ്പ് ക്യാംപയിൻ - 2022  ആയി ആചരിക്കപ്പെടുമെന്ന് യുക്മ ദേശീയ പ്രസിഡൻ്റ്  ഡോ.ബിജു പെരിങ്ങത്തറ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ പ്രവാസ സംഘടനയിൽ അണിചേരാൻ യുകെയിലെ വിവിധ പ്രദേശങ്ങളിലുള്ള മലയാളി അസോസിയേഷനുകൾക്ക് അവസരം ലഭിക്കുകയാണ്. കൂടുതൽ പ്രാദേശിക അസോസിയേഷനുകൾക്ക് യുക്മയിൽ പ്രവർത്തിക്കുന്നതിന് മുൻവർഷങ്ങളിലേതിന് സമാനമായിട്ടാണ് യുക്മ നേതൃത്വം  ഈ വർഷവും മെമ്പർഷിപ്പ് ക്യാംപെയിന് തുടക്കം കുറിച്ചിരിക്കുന്നത്.

ഏകദേശം 120 അസോസിയേഷനുകൾ യുക്മയിൽ അംഗങ്ങളാണ്. യുക്മ നഴ്സസ് ഫോറം, യുക്മ ചാരിറ്റി, യുക്മ സാംസ്കാരിക വേദി, യുക്‌മ യൂത്ത് തുടങ്ങിയ പോഷക സഘടനകളും യുക്മയുടെ കുടക്കീഴിൽ പ്രവർത്തിച്ച് വരുന്നു. പ്രളയജലത്തിൽ മുങ്ങിയ നമ്മുടെ ജന്മ നാടിന് ഒരു കൈത്താങ്ങാകുവാനും യുക്മക്ക് കഴിഞ്ഞു. 

അംഗത്വം എടുക്കാനാഗ്രഹിക്കുന്ന അസോസിയേഷനുകൾ അപേക്ഷകൾക്കായി secretary.uukma@gmail.com എന്ന ഇ മെയിൽ  വിലാസത്തിൽ ബന്ധപ്പെടേണ്ടതാണെന്ന് യുക്മ ദേശീയ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് അറിയിച്ചു. 

പുതുതായി അപേക്ഷ സമർപ്പിക്കുന്ന അസോസിയേഷനുകൾ യുക്മയുടെ ഏത് റീജിയൻ പരിധിയിൽ വരുന്നൂ എന്ന് നോക്കി, പ്രസ്തുത റീജനൽ പ്രസിഡന്റ്, റീജിയനിൽ നിന്നുള്ള ദേശീയ ഭാരവാഹികൾ,  നാഷനൽ കമ്മറ്റി അംഗം എന്നിവരുടെ അഭിപ്രായം കൂടി അംഗത്വ വിതരണത്തിന് മുൻപ് പരിഗണിക്കുന്നതാണ്. നിലവിൽ യുക്മ അംഗ അസോസിയേഷനുകൾ ഉള്ള പ്രദേശങ്ങളിൽനിന്നും പുതിയ അംഗത്വ അപേക്ഷകൾ വരുന്ന സാഹചര്യങ്ങളിൽ, നിലവിലുള്ള അംഗ അസോസിയേഷനെ കൂടി വിശ്വാസത്തിലെടുത്തുകൊണ്ടു കൂടിയായിരിക്കും അംഗത്വം വിതരണം ചെയ്യുക

നൂറ്റി അൻപത് പൗണ്ടാണ് യുക്മ അംഗത്വ ഫീസ്. ഇതിൽ എഴുപത്തി അഞ്ച് പൗണ്ട് അതാത് റീജിയനൽ കമ്മിറ്റികൾക്ക് നൽകുന്നതായിരിക്കും.  മുൻ കാലങ്ങളിൽ അപേക്ഷ സമർപ്പിച്ചിട്ട് തീർപ്പു കൽപ്പിക്കപ്പെടാതെ പോയിട്ടുള്ള അപേക്ഷകരും പുതിയതായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. യുക്മ അംഗത്വ അപേക്ഷയുമായി ബന്ധപ്പെട്ട വിശദീകരണങ്ങൾക്ക് യുക്മ ദേശീയ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ (07904785565) ജനറൽ സെക്രട്ടറി കുര്യൻ ജോർജ് (07877348602) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com