വാർഷിക ശമ്പളം 25 ലക്ഷം രൂപ വരെ; ഇന്ത്യൻ നഴ്സുമാർക്ക് യുകെയില്‍ മികച്ച അവസരം

nurse
Representative image
SHARE

ലണ്ടൻ∙ ഇന്ത്യയില്‍ നിന്നുള്ള റജിസ്റ്റേഡ് നഴ്സുമാര്‍ക്കു മികച്ച അവസരങ്ങള്‍ക്കു വഴിയൊരുക്കി യുകെയിലേക്കു നോര്‍ക്ക റൂട്ട്സ് ഫാസ്റ്റ്ട്രാക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു.  യുകെ എന്‍എച്ച്എസ് ട്രസ്റ്റുമായി ചേര്‍ന്നു നടത്തുന്ന റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി ആഴ്ചയില്‍ 20 ഓണ്‍ലൈന്‍ അഭിമുഖങ്ങളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. റിക്രൂട്ട്‌മെന്റ് പൂര്‍ണമായും സൗജന്യമാണ്.

ബിഎസ്‌സി അല്ലെങ്കിൽ ജിഎന്‍എം യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. മൂന്നു വര്‍ഷത്തിനകമുള്ള പ്രവര്‍ത്തി പരിചയമാണു പരിഗണിക്കുന്നത്.

ഒഇടി/ ഐഇഎൽടിഎസ് എന്നിവയിലേതെങ്കിലും ഒന്നില്‍ നിശ്ചിത സ്‌കോര്‍  ഉണ്ടായിരിക്കണം അംഗീകരിക്കപ്പെട്ട സ്‌കോര്‍ : ഐഇഎല്‍ടിഎസ് ലിസണിംഗ്, റീഡിങ്, സ്പീക്കിങ് -7 വീതം, റൈറ്റിംഗ്-6.5, ഒഇടിയില്‍ ഓരോ സെക്ഷനും ബി ഗ്രേഡും റൈറ്റിങ്ങില്‍ സി പ്ലസും.

അഭിമുഖത്തില്‍ വിജയിക്കുന്ന വിദ്യാര്‍ഥികള്‍ യുകെയില്‍ എത്തിയ ശേഷം ഒഎസ്‌സിഇ (ഒബ്ജക്ടീവ് സ്ട്രക്ച്ചറല്‍ ക്ലിനിക്കല്‍ എക്സാമിനേഷന്‍) വിജയിക്കേണ്ടതാണ്. ഒഎസ്‌സിഇ വിജയിക്കുന്നതു വരെ 24882 യൂറോ (ഏതാണ്ട് 20 ലക്ഷം രൂപ) വാര്‍ഷിക ശമ്പളം ലഭിക്കും. അതിനു ശേഷം 25655 (ഏതാണ്ട് 21 ലക്ഷത്തോളം രൂപ) മുതല്‍ 31534 (25 ലക്ഷത്തിലേറെ രൂപ) യുറോ വരെയാണു ശമ്പളം.

ബയോഡാറ്റ, ലാംഗ്വേജ് ടെസ്റ്റ് റിസള്‍ട്ട്, ഫോട്ടോ, ഡിഗ്രി/ ഡിപ്ലോമ (നഴ്സിംഗ്) സര്‍ട്ടിഫിക്കറ്റ്, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, മോട്ടിവേഷന്‍ (കവറിങ്) ലെറ്റര്‍, ട്രാന്‍സ്‌ക്രിപ്ട്, പാസ്പോര്ട്ട് കോപ്പി, എന്നിവ സഹിതം www.norkaroots.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്നു സിഇഒ അറിയിച്ചു. ഇ-മെയിൽ uknhs.norka@kerala.gov.in

സംശയനിവാരണത്തിനു നോര്‍ക്ക റൂട്സിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 18004253939 ഇന്ത്യയില്‍ നിന്നും +91 8802 012345 (മിസ്‍‍‍‍‍ഡ് കാൾ സർവീസ്) വിദേശത്തു നിന്നും ബന്ധപ്പെടാവുന്നതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS