ഖത്തര്‍ എയര്‍വേയ്സ് ഡ്യൂസല്‍ഡോര്‍ഫിലേക്ക് സര്‍വീസ് നടത്തും
Mail This Article
×
ബര്‍ലിന്‍ ∙ ഖത്തര്‍ എയര്‍വേസ് നവംബറില്‍ ഡ്യൂസല്‍ഡോര്‍ഫിലേക്ക് സർവീസ് ആരംഭിക്കും. ജര്‍മനിയിൽ ഇത് നാലാമത്തെ ഡസ്റ്റിനേഷനിലേക്കാണ് ഖത്തര്‍ എയര്‍വേസ് സർവീസ് നടത്തുന്നത്. നിലവില്‍ ബെര്‍ലിന്‍, ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്ക് എന്നിവിടങ്ങളില്‍ സർവീസ് നടത്തുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍വീസ് തുടങ്ങുമെന്നു പ്രഖ്യാപിച്ചിരുന്നു.
254 സീറ്റുകളുള്ള ബി7878എസ് ടൈപ്പ് വിമാനമായിരിക്കും സര്‍വീസ് നടത്തുക. ദോഹയില്‍ നിന്നും ആഴ്ചയിലെ അഞ്ച് ദിവസങ്ങളില്‍ ആയിരിക്കും ഇപ്പോൾ സര്‍വീസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.