പാസ്പോര്‍ട്ട് റാങ്കിങ്ങില്‍ ജര്‍മനി മൂന്നാമത്

german-pasport
SHARE

ബര്‍ലിന്‍∙ 2022 ല്‍ ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടിക പുറത്തിറക്കി. 199 വ്യത്യസ്ത രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകള്‍, 227 വ്യത്യസ്ത യാത്രാ കേന്ദ്രങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സൂചികയാണിത്.

ഈ വര്‍ഷത്തെ പാസ്പോര്‍ട്ട് റാങ്കിങ്ങില്‍ ജപ്പാന്‍ ഒന്നാം സ്ഥാനത്തും, സിംഗപ്പൂര്‍, സൗത്ത് കൊറിയ രണ്ടാമതും ജര്‍മനിയും സ്പെയിനും മൂന്നാം സ്ഥാനത്തും ഫിന്‍ലാന്റ്, ഇറ്റലി, ലുക്സംബര്‍ഗ് നാലാമതും, ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്റ്സ്, സ്വീഡന്‍ എന്നിവ അഞ്ചാമതും, ഫ്രാന്‍സ്, അയര്‍ലന്റ്, പോര്‍ച്ചുഗല്‍, യുകെ ആറാമതും, ബല്‍ജിയം, ന്യൂസീലാന്റ്, നോര്‍വേ, സ്വിറ്റ്സര്‍ലൻഡ്, അമേരിക്ക എന്നിവ ഏഴാമതും, ഓസ്ട്രേലിയ, കാനഡ, ചെക് റിപ്പബ്ളിക്, ഗ്രീസ്, മാള്‍ട്ട എട്ടാമതും, ഹംഗറി 9–ാമതും ലിത്വാനിയ, പോളണ്ട്, സ്ളോവാക്യ എന്നീ രാജ്യങ്ങള്‍ 10–ാം സ്ഥാനത്തും എത്തി.

ജപ്പാന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് 193 രാജ്യങ്ങളില്‍ വിസാരഹിതമായി യാത്ര ചെയ്യാനാവുമ്പോള്‍ സിംഗപ്പൂര്‍കാര്‍ക്ക് 192 രാജ്യങ്ങളും ജര്‍മനി, സ്പെയിന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 190 രാജ്യങ്ങളും വിസാരഹിതമായി യാത്ര ചെയ്യാം.ഇന്ത്യയുടെ സ്ഥാനം 87~ാംമതാണ്. 60 രാജ്യങ്ങളാണ് വിസാരഹിതമായി ഇന്‍ഡ്യന്‍ പാസ്പോര്‍ട്ടുമായി യാത്ര ചെയ്യാവുന്നത്.

അതേസമയം, ലോകത്തിലെ ഏറ്റവും മോശം പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ പാക്കിസ്ഥാന് 109–ാം സ്ഥാനവും പട്ടികയില്‍ അവസാനം അഫ്ഗാനുമാണ്. യാത്രാ വിവരങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാബേസ് പരിപാലിക്കുന്ന ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പട്ടിക. റാങ്കിങ് അനുസരിച്ച്, ജപ്പാന്‍, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ജര്‍മനി, സ്പെയിന്‍ എന്നിവിടങ്ങളില്‍ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകള്‍ ആണ്. 

മൊബിലിറ്റി സ്കോറിന്റെ അടിസ്ഥാനത്തിലാണ് പാസ്പോര്‍ട്ടുകള്‍ റാങ്ക് ചെയ്യുന്നത്. മൊബിലിറ്റി സ്കോര്‍ കൂടുന്തോറും പാസ്പോര്‍ട്ട് പവര്‍ റാങ്ക് മെച്ചപ്പെടും. വിസ രഹിത അല്ലെങ്കില്‍ വിസ ഓണ്‍ അറൈവല്‍ ഉപയോഗിച്ച് സ്വീകരിക്കുന്ന പാസ്പോര്‍ട്ടുകളുടെ എണ്ണം അനുസരിച്ചാണു രാജ്യങ്ങളെ റാങ്ക് ചെയ്യുന്നത്.

English Summary : German passport is Europe’s most powerful and world’s third

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}