ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ സഹകരണം; ഇന്ത്യ- യുകെ കരാർ ഒപ്പിട്ടു

india-uk-agreement
SHARE

ലണ്ടൻ/ ന്യൂഡൽഹി∙ ഇരു രാജ്യങ്ങളിലെയും  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള അക്കാദമിക് സഹകരണം സുഗമമാക്കുന്നതിനായി ഇന്ത്യയും യുകെയും പുതിയ കരാറിൽ ഒപ്പുവച്ചു. യുകെ രാജ്യാന്തര വ്യവസായ സെക്രട്ടറി ജയിംസ് ബൗളറും ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് മൂർത്തിയുമാണ് കരാറിൽ ഒപ്പിട്ടത്.

വിദ്യാഭ്യാസ മേഖലയിൽ ഇരു രാജ്യങ്ങളെയും സംബന്ധിച്ച സുപ്രധാന നിമിഷമാണിതെന്നു കരാറിൽ ഒപ്പു വച്ച ശേഷം പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ പറയുന്നു.  ഇന്ത്യയിൽ നിന്നു യുകെയിലേക്കും തിരിച്ചും കൂടുതൽ വിദ്യാർഥികൾ പഠനാവശ്യങ്ങളായി എത്തുകയും അതുവഴി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിൽ ശക്തമായ സഹകരണം ഉണ്ടാകുകയും ചെയ്യും. അക്കാദമിക് വിഷയങ്ങളിലെ ഗവേഷണത്തിന്റെ വ്യാപ്തി കൂട്ടുന്നതിനും പുതിയ കരാർ സഹായിക്കും.

india-uk-agreement-2

വിദ്യാഭ്യാസ രംഗത്തു കൂടുതൽ വിദേശ രാജ്യങ്ങളുമായി രാജ്യാന്തര സഹകരണം ശക്തമാക്കാൻ കൂടുതൽ നടപടികൾ സ്വീകരിച്ചു വരികയാണെന്നു  ഇന്ത്യൻ സർക്കാർ  പ്രസ്താവന പുറത്തിറക്കി.  2021ൽ ഇന്ത്യ– യുകെ പ്രധാനമന്ത്രിമാർ നടത്തിയ വിർച്വൽ കൂടിക്കാഴ്ചയിൽ 2030 ആകുമ്പോഴേക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതു സംബന്ധിച്ച് ഒരു റോഡ് മാപ്പ് തയാറാക്കിയിരുന്നു. അതിൽ ഒരു സുപ്രധാന വിഷയമായിരുന്നു വിദ്യാഭ്യാസ രംഗത്തെ സഹകരണം

English Summary : India, UK Governments Sign Agreement For Student Mobility, Academic Collaboration

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}