ADVERTISEMENT

ലണ്ടൻ∙ പുതുതലമുറയുടെ നൃത്തവാസനയെ പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച "നടനം സ്കൂൾ ഓഫ് ഡാൻസ് നോർത്താംപ്ടൻ "ന്റെ ഈ വർഷത്തെ അരങ്ങേറ്റം  ഒക്ടോബർ 22ന് നോർത്താപ്ടണിൽ നടക്കും. സംഗിതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം  നൽകികൊണ്ടുള്ള ഈ വേദിയിൽ യുകെയിലെ കഴിവുറ്റ ഗായകരും പങ്കെടുക്കുമെന്ന് നൃത്താധ്യാപിക ജിഷ സത്യനാരായണൻ അറിയിച്ചു.

anjana-lllikkudiyil

 

ആൻജലിൻ സെബി, അലീന ജിജി, എവിലിൻ ബിജോയ്‌, അൻജന സുരേഷ്, അഡോണ ചെറിയാൻ, കേസിയ ജിൻസൺ, ആൻജല ഇല്ലുകുടിയിൽ എന്നീ ഏഴു വിദ്യാർത്ഥികളാണ് ഈ വർഷം അരങ്ങേറ്റം കുറിക്കുന്നവർ. ഇവർക്കു പ്രോത്സാഹനവും ഊർജവും നൽകാൻ മറ്റു കലാകാരികളും രക്ഷാകർത്താക്കളും നിറഞ്ഞ മനസ്സോടെ പ്രയത്നിച്ചു  കൊണ്ടിരിക്കുകയാണ്.

 

കളർ മീഡിയ യുകെയുടെ രംഗപടവും, ബീറ്റ്സ് യുകെയുടെ ശബ്ദവും, വെളിച്ചവും "അരങ്ങേറ്റം 2022" ന്റെ വേദിയെ അവിസ്മരണീയമാക്കും. പ്രവേശനം തികച്ചും സൗജന്യമായിരിക്കും.

 

Time and Venue 

22 October 2022,  2pm -8pm.

Wooladle center for learning,

Wooldale road,

Northampton,

NN4 6TP.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com