പുട്ടിന് സ്വിസ്സ് വാച്ചുകൾ വേണ്ട, ധരിക്കുന്നത് റഷ്യൻ വാച്ച്; വില 19 ലക്ഷം!

putin-watch
SHARE

സൂറിക്∙ സമീപകാലത്തെ ദൃശ്യങ്ങളിൽ റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ വാച്ച് ശ്രദ്ധിച്ചിട്ടുണ്ടോ? പത്തര ലക്ഷം റൂബിൾ (19 ലക്ഷം രൂപ) വിലയുള്ള റഷ്യൻ ബ്രാൻഡായ ഇംപീരിയൽ പിറ്റർഹോഫ് ഫാക്ടറിയുടെ വാച്ചാണു പുട്ടിന്റെ കൈത്തണ്ടയിൽ. റഷ്യൻ നിർമ്മാതാക്കളായ റാകേറ്റയുടെ ഈ ബ്രാൻഡിലേക്കു വാച്ച് മാറ്റാൻ പുട്ടിനെ നിർബന്ധിതനാക്കിയതു യുക്രെയ്ൻ യുദ്ധമാണ്. 

യുദ്ധത്തിനു മുൻപു വരെ സ്വിസ്സ് മെയ്‌ഡ് ബ്ലോ പാ(ബ്ലാങ്ക് പെയ്ൻ), ഐഡബ്ല്യുസി എന്നിവയായിരുന്നു പുട്ടിന്റെ ഇഷ്ട വാച്ചുകൾ. പുട്ടിൻ ഉപയോഗിച്ചിരുന്ന സ്വിസ്സ് ബ്രാൻഡുകൾക്ക്, ഇപ്പോഴത്തെ റഷ്യൻ വാച്ചിനേക്കാൾ വിലയും കൂടുതലായിരുന്നു. ഇംപീരിയൽ പിറ്റർഹോഫ് ഫാക്ടറിയുടെ പുട്ടിൻ ഇപ്പോൾ ഉപയോഗിക്കുന്ന ബ്ളാക് ഓണിക്സ് വാച്ച് ഒന്നു സ്വന്തമാക്കാമെന്നു വച്ചാൽ നടക്കില്ല.  പ്രസിഡന്റിനായി റഷ്യൻ കമ്പനി എക്സ്ക്ലൂസിവായി നിർമ്മിച്ച വാച്ചാണത്. 

യുക്രെയിൻ - റഷ്യൻ യുദ്ധം നീണ്ടതോടെ ലോകം രണ്ടു ചേരികളായി പല ഉൽപ്പന്നങ്ങൾക്കും ബഹിഷ്‌കരണം വന്നു. പുട്ടിന്റെ വേഷവിധാനങ്ങളും ഇതിന്റെ ഭാഗമായി ചർച്ച ആയതോടെയാണ്, പൂർണമായും റഷ്യൻ ബ്രാൻഡുകളിലേക്കു പുട്ടിനു മാറേണ്ടി വന്നത്. ഇഷ്ട വിദേശ ബ്രാൻഡുകളിൽ നിന്നു തദ്ദേശീയ ബ്രാൻഡുകളിലേക്കു മാറുമ്പോഴും കാഴ്ചയിലും നിറത്തിലും കാര്യമായ വ്യത്യാസങ്ങൾ പ്രകടമാകാതിരിക്കാൻ പുട്ടിൻ ശ്രദ്ധ വയ്ക്കുന്നു എന്നാണു ക്രെംലിൻ നിരീക്ഷകർ പറയുന്നത്

English Summary : Vladimir Putin will only wear Rrussian watches from now

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}