വേൾഡ് മലയാളി കൗൺസിലിന് ഇംഗ്ലണ്ടിൽ പുതിയ പ്രൊവിൻസ്

wmc-uk
SHARE

ലിവർപൂൾ ∙ ഇംഗ്ലണ്ടിലെ നോർത്ത് വെസ്റ്റ് കേന്ദ്രമാക്കി വേൾഡ് മലയാളി കൗൺസിലിന്റെ പുതിയ പ്രൊവിൻസ് രൂപീകരിച്ചു. കഴിഞ്ഞ രണ്ടരപതിറ്റാണ്ടായി ആഗോളതലത്തിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന വേൾഡ് മലയാളി കൗൺസിലിന്റെ രണ്ടാമത്തെ പ്രൊവിൻസിനാണ് നോർത്ത് വെസ്റ്റിൽ തുടക്കമായത്. ജൂലൈ 24ന് സൂം പ്ലാറ്റ്ഫോമിലൂടെ നടന്ന ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ അധ്യക്ഷത വഹിച്ചു. യൂറോപ്പ് റീജിയൻ പ്രസിഡന്റ് ജോളി എം പടയാറ്റിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് തോമസ് അറമ്പൻകുടി നോർത്ത് വെസ്റ്റ് ഇംഗ്ലണ്ട് പ്രോവിൻസിന്റെ രൂപീകരണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി.

wmc-uk-pic

തുടർന്ന് നോർത്ത് വെസ്റ്റ് ഇംഗ്ലണ്ട് പ്രോവിൻസ് ചെയർമാൻ ലിദിഷ്‌രാജ് പി. തോമസ് നിയുക്ത ഭാരവാഹികളെ സദസിന് പരിചയപ്പെടുത്തി. തദവസരത്തിൽ പ്രോവിൻസ് രൂപീകരണത്തിന് ഗ്ലോബൽ റീജിയണൽ ഭാരവാഹികളുടെ നിസ്സീമമായ സഹകരണത്തിന് നന്ദി പറഞ്ഞതിനൊപ്പം പ്രവിൻസ് രൂപീകരണത്തിനു വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയ വേൾഡ് മലയാളി കൗൺസിൽ വേൾഡ് മെഡിക്കൽ ഫോറം പ്രസിഡന്റ് ജിമ്മി മൊയലൻ ലോനപ്പനു നന്ദി പറയുകയും ചെയ്തു.

പി. സി. മാത്യു, ഗ്രിഗറി മേടയിൽ, പിന്റോ കണ്ണംപള്ളി, തോമസ് കണ്ണങ്കേരിൽ, ജോസ് കുമ്പിളുവേലിൽ, ഡോ. മാത്യു ചന്ദ്രൻകുന്നേൽ, രാജു കുന്നക്കാട്, ബാബു ചെമ്പകത്തിനാൽ തുടങ്ങിയവർ പുതിയ പ്രോവിൻസിനും നിയുക്ത ഭാരവാഹികൾക്കും ആശംസകൾ നേർന്നു. തുടർന്ന് ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള നിയുക്ത ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. യൂറോപ്പ് റീജിയൻ സെക്രട്ടറി ബാബു തോട്ടപ്പള്ളി നന്ദി പ്രകാശിപ്പിച്ചു. മേഴ്സി തടത്തിൽ മോഡറേറ്ററായിരുന്നു.

പുതിയ ഭാരവാഹികളായി ലിദിഷ്‌രാജ് പി. തോമസ്(ചെയർമാൻ), ലിജി ജോബി(വൈസ് ചെയർമാൻ), ഡോ. ബിന്റോ സൈമൺ(വൈസ് ചെയർമാൻ), സെബാസ്റ്റിയൻ ജോസഫ്(പ്രസിഡന്റ്), ഫെമി റൊണാൾഡ് തോണ്ടിക്കൽ(വൈസ് പ്രസിഡന്റ്), ബിനു വർക്കി(വൈസ് പ്രസിഡന്റ്), ആൽവിൻ ടോം(സെക്രട്ടറി), വിഷ്ണു നടേശൻ(ജോ. സെക്രട്ടറി), ലിന്റൻ പി. ലാസർ(ട്രഷറർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. രഞ്ജിത് ഗണേശൻ, വർഗീസ് ഐപ്പ്, ജിനോയ് മാടൻ, സുനിമോൻ വർഗീസ്, ജിതിൻ ജോയി, ബെൻസൺ ദേവസ്യ, ഷിബു പോൾ എന്നിവരാണ് എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങൾ. 1995 ലാണ് ന്യുജഴ്സി ആസ്ഥാനമായി വേൾഡ് മലയാളി കൗൺസിൽ രൂപീകൃതമായത്. ഈ വർഷം ജൂൺ 23 മുതൽ 26 വരെ ബഹ്റൈനിൽ നടന്ന പത്തൊൻപതാമത് ഗ്ലോബൽ സമ്മേളനത്തിനുശേഷം ആദ്യമായി രൂപീകരിക്കുന്ന പ്രവിൻസാണ് ഇംഗ്ലണ്ടിലെ നോർത്ത് വെസ്റ്റിലേത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}