ADVERTISEMENT

എയ്‌ൽസ്‌ഫോർഡ്∙ എയ്‌ൽസ്‌ഫോഡിൽ ഈ മാസത്തെ ആദ്യ ബുധനാഴ്ച ശുശ്രൂഷ ഓഗസ്റ്റ് 3 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് ആരംഭിക്കും. എയ്‌ൽസ്‌ഫോർഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ നടക്കുന്ന സൗഖ്യ ജപമാല ശുശ്രൂഷയോടുകൂടി തിരുക്കർമ്മങ്ങൾ ആരംഭിക്കും. വൈകിട്ട്  5 മണിക്ക് സെന്റ് ജോസഫ് ചാപ്പലിൽ വിശുദ്ധ കുർബാനയും തുടർന്നു കർമ്മല മാതാവിന്റെ നൊവേനയും വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നടക്കും. വൈകിട്ട് 7 മണിക്ക് പരിശുദ്ധ കുർബാനയുടെ ആശീർവാദത്തോടുകൂടി ശുശ്രൂഷകൾക്ക് സമാപനമാകും. 

ഏലിയാ പ്രവാചകൻ തപസ്സനുഷ്ഠിക്കുകയും  ബാലിന്റെ പ്രവാചകരെ തോൽപിച്ച് ഇസ്രായേലിൽ സത്യദൈവവിശ്വാസം തിരികെക്കൊണ്ടു വരികയും ചെയ്ത സ്ഥലമാണു കാർമ്മൽ മല. ആദിമനൂറ്റാണ്ടുകൾ മുതൽ തന്നെ  ക്രൈസ്തവ സന്യാസികൾ  ഏകാന്തതയിൽ പ്രാർഥനാ ജീവിതം നയിക്കാനായി  കാർമ്മൽ മലയിൽ എത്തിയിരുന്നു.  ഇന്നത്തെ  ഇസ്രായേലിൽ ഹൈഫ പട്ടണത്തിനു സമീപമായി  മെഡിറ്ററേനിയൻ കടലിനു അഭിമുഖമായി സ്ഥിതിചെയ്യുന്ന  കാർമ്മൽ മല ഇന്നും കർമ്മലീത്താ സന്യാസിമാരുടെ ഒരു പ്രധാന ആത്മീയ കേന്ദ്രമാണ്. 

1251 ൽ എയ്‌ൽസ്‌ഫോർഡിലെ സൈമൺ സ്റ്റോക്ക് കർമ്മലീത്ത സന്യാസിക്കു പരിശുദ്ധ അമ്മ  പ്രത്യക്ഷപ്പെടുകയും  ഉത്തരീയം (വെന്തിങ്ങ) നൽകുകയും ചെയ്തു. വെന്തിങ്ങ  പതിവായി ധരിക്കുകയും  മാതാവിന്റെ സംരക്ഷണം തേടുകയും ചെയ്യുന്നവർ  ഒരിക്കലും നിത്യനാശമടയുകയില്ല എന്നത്  നൂറ്റാണ്ടുകളായുള്ള നമ്മുടെ വിശ്വാസമാണ്. അതുപോലെ തന്നെ  മരണത്തിനു ശേഷമുള്ള ആദ്യത്തെ ശനിയാഴ്ച മാതാവിന്റെ പ്രത്യേക മധ്യസ്ഥത്തിലൂടെ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾ  മോചിക്കപ്പെടും എന്ന വിശാസവും കർമ്മലമാതാവിനോടുള്ള ഭക്തിയുമായി ബന്ധപ്പെട്ടു  സഭയിൽ നിലനിന്നിരുന്നു.

അനേകം വിശുദ്ധർ കർമ്മലമാതാവിന്റെ ഭക്തരായിരുന്നു. അവരിൽ വിശുദ്ധ അൽഫോൻസ് ലിഗോരിയുടെയും വിശുദ്ധ ഡോൺ ബോസ്‌കോയുടെയും പേരുകൾ പ്രത്യേക ശ്രദ്ധ അർഹിക്കുന്നു.  ഈ വിശുദ്ധരുടെ മരണത്തിന് അനേക വർഷങ്ങൾക്കുശേഷം അവരുടെ കല്ലറകൾ തുറന്നുനോക്കിയപ്പോൾ അവർ അണിഞ്ഞിരുന്ന വെന്തിങ്ങകൾക്കു  യാതൊരു കേടുപാടുകളും ഇല്ലായിരുന്നു. ദുരന്തങ്ങളുടെ മുൻപിൽ  പകച്ചുനിൽക്കുന്ന ഈ ലോകത്തിനു വേണ്ടി  പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിൽ ആശ്രയം അർപ്പിച്ചുകൊണ്ടു നമുക്കു പ്രാർത്ഥിക്കാം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com