പൻറ്റാസാഫ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ ധ്യാനവും ശുശ്രുഷയും ഓഗസ്റ്റ് 26 മുതൽ

inner-healring-retreat
SHARE

പൻറ്റാസാഫ് (യുകെ) ∙ ഡിവൈൻ റിട്രീറ്റ് സെന്ററിന്റെ നേതൃത്വത്തിൽ വെയിൽസിലെ പൻറ്റാസാഫിൽ പുതുതായി ആരംഭിച്ച ധ്യാന കേന്ദ്രത്തിൽ മൂന്നു ദിവസം താമസിച്ചുള്ള ധ്യാന ശുശ്രുഷകൾ ഓഗസ്റ്റ് 26 മുതൽ 28 വരെ നടക്കും. പ്രശസ്ത ധ്യാന ഗുരുവും വിൻസൻഷ്യൽ കോൺഗ്രിഗേഷൻ സഭാംഗവും പൻറ്റാസാഫ് ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. പോൾ പാറേക്കാട്ടിൽ, ആന്തരിക സൗഖ്യ ധ്യാന ശുശ്രുഷകൾ നയിക്കും. മാതാപിതാക്കളോടൊപ്പം കുട്ടികൾക്കും ശുശ്രുഷകളിൽ പങ്കുചേരാൻ അനുമതി ലഭിച്ചതായി ഡയറക്ടർ അറിയിച്ചു.

ഓഗസ്റ്റ് 26ന് വെള്ളിയാഴ്ച രാവിലെ ഒമ്പതരക്ക് ആരംഭിക്കുന്ന ധ്യാന ശുശ്രുഷ 29 നു ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് സമാപിക്കും. ശുശ്രുഷയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഡയറക്ടർ അറിയിച്ചു.  

റജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും ബന്ധപ്പെടുക: 01352 711053, 07417 494277. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: ഫിലിന്റ് (FLINT– 7.5 മൈൽ). വിലാസം: VINCENTIAN DIVINE RETREAT CENTRE, FRANCISCAN FRIARY, MONASTERY ROAD, PANTASAPH , HOLY WELL, CH8 8PE, UK.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}