എസ്എംവൈഎം ഫുട്ബോൾ ടൂർണമെന്റ് ശനിയാഴ്ച ഫീനിക്സ് പാർക്കിൽ 

smym-football
SHARE

ഡബ്ലിൻ∙ സിറോ മലബാർ സഭയുടെ യുവജനവിഭാഗമായ സിറോ മലബാർ യൂത്ത് മൂവ്മെൻറ് (SMYM) സംഘടിപ്പിക്കുന്ന 16 വയസിനു മുകളിലുള്ള യുവജനങ്ങൾക്കായുള്ള ഫുട്ബോൾ ടൂർണമെന്റ് 2022 ഓഗസ്റ്റ് 6 ശനിയാഴ്ച രാവിലെ 9 30 മുതൽ ഫിനിക്സ് പാർക്കിൽ നടത്തുന്നു.  

ഡബ്ലിൻ സിറോ മലബാർ സഭയുടെ 11 കുർബാന സെന്ററുകളിൽ നിന്നുള്ള   ടീമുകൾ മാറ്റുരയ്ക്കുന്ന  ഈ മത്സരത്തിലെ വിജയികൾക്ക് യുവജനങ്ങൾക്കു പ്രിയങ്കരനായിരുന്ന മാർപാപ്പ വിശുദ്ധ ജോൺപോൾ രണ്ടാമന്റെ പേരിലുള്ള എവർ റോളിങ് ട്രോഫിയും ക്യാഷ് അവാർഡുമാണു സമ്മാനം. 

രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിനു ട്രോഫിക്കു പുറമെ ക്യാഷ് അവാർഡും നൽകുന്നതാണ്. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന ടീമുകൾ കോർക്കിൽ നടക്കുന്ന നാഷണൽ തലത്തിലുള്ള  മത്സരത്തിൽ പങ്കെടുക്കും. സിറോ മലബാർ സഭയുടെ നൂറോളം യുവജനങ്ങൾ  പങ്കെടുക്കുന്ന  ആവേശകരമായ ഈ മത്സരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}