ഈസ്റ്റ് കോര്‍ക്ക് മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 10ന്

east-cork-malayali-association
SHARE

കോര്‍ക്ക് ∙ അയര്‍ലന്‍ഡിലെ ചരിത്ര പ്രസിദ്ധവും പുരാതനവുമായ കോര്‍ക്ക് നഗരത്തിലെ പ്രശസ്ത മലയാളി കൂട്ടായ്മയായ ഈസ്റ്റ് കോര്‍ക്ക് മലയാളി അസോസിയേഷന്റെ പതിനാലാമത് ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 10 ന് ലിസ്ഗൂള്‍ഡ് കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും.

15–ാം വര്‍ഷത്തിലേക്ക് കടക്കുന്ന അസോസിയേഷന്റെ ഓണാഘോഷത്തില്‍ പുതുമയാര്‍ന്ന കലാ–കായിക മത്സരങ്ങളും കേരള തനിമയാര്‍ന്ന നാടന്‍ കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സാംസ്കാരിക ഘോഷയാത്രയും നടത്തുമെന്നും സംഘാടകരായ സിന്‍റോ ആന്‍റ്റു, ജിനോ ജോസഫ്, അജു ആന്‍റണി, കെ. എസ്. ഷിജു എന്നിവര്‍ അറിയിച്ചു.

2009 സെപ്റ്റംബര്‍ അഞ്ചിന് കാരിക്ക്ടോഹില്‍ സാമൂഹിക കേന്ദ്രത്തില്‍ അജി ചാണ്ടി, കെ.എസ്. ഷിജു, ജിനോ ജോസഫ്, ആന്റോ ഔസേപ്പ്, റ്റോജി മലയില്‍, എബിന്‍ ജോസഫ്, മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആദ്യത്തെ ഓണാഘോഷം. പിന്നീട് സാമുദായിക സാംസ്കാരിക കലാ മേഖലകളിലും സ്വദേശത്തും വിദേശത്തും പല തരത്തിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളിലും തങ്ങളുടെ സാധിധ്യം അറിയിക്കുവാന്‍ ഈസ്റ്റ് കോര്‍ക്ക് അസോസിയേഷന് സാധിച്ചിട്ടുണ്ട്.

കേരളത്തില്‍ ഓഖി ദുരന്തമുഖത്തും പ്രളയ ദുരിത സമയത്തും പിന്നീട് കോവിഡ് മഹാമാരിയുടെ സമയത്തും കേരള സര്‍ക്കാരിനോടും മറ്റു സന്നദ്ധ സംഘടനകളുടെ കൂടെയും ചേര്‍ന്ന് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ നല്‍കിയ സഹായങ്ങള്‍ക്ക് അധികാരികളുടെ പ്രശംസ പിടിച്ചു പറ്റുവാന്‍ സംഘടനയ്ക്ക് സാധിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}