ADVERTISEMENT

ലണ്ടൻ ∙ മലയാളി അസോസിയേഷൻ സന്ദർലാൻഡ് സംഘടിപ്പിക്കുന്ന ദേശീയ കായികമേളയുടെയും വടംവലി മത്സരത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായി. ഓഗസ്റ്റ് പതിമൂന്ന് ശനിയാഴ്ചയാണ് മത്സരം നടക്കുന്നത്. റജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഓഗസ്റ്റ് 10 ബുധനാഴ്ച വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു.

ഓഗസ്റ്റ് 13 ശനിയാഴ്ച, സന്ദർലാൻഡിലെ സിൽക്‌സ്‌വർത്ത് സ്‌പോർട്‌സ് കോംപ്ലക്‌സിൽ രാവിലെ 9 മണിക്ക് മത്സരത്തിന്റെ ഉദ്ഘാടനം നടക്കും. തുർന്ന് കായിക മേളയുടെ പ്രധാന ഇനമായ വടംവലി മത്സരം ആരംഭിക്കും. അതിനോട് അനുബന്ധിച്ച് മറ്റ് കായിക മത്സരങ്ങളും നടക്കും. വൈകുന്നേരം 4 മണിക്ക് സമാപന ചടങ്ങുകളോടു കൂടി മേള സമാപിക്കും. എല്ലാ മൽസര വിഭാഗത്തിലും റഫറിയുടെ തീരുമാനം അന്തിമമായിരിക്കും.

പ്രസിഡന്റ് റജി തോമസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങള്‍ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com