ADVERTISEMENT

ബര്‍ലിന്‍∙ വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രവിന്‍സ് സമ്മര്‍ഫെസ്റ്റ് നടത്തി. കൊളോണ്‍ റ്യോസ്റാത്ത് ഹൊഫ്നൂംഗ്സ്ത്താളിലെ സെന്റ് സെര്‍വാറ്റിയൂസ് ദേവാലയ ഹാളില്‍ കൂടിയ യോഗത്തില്‍ പ്രവിന്‍സ് ചെയര്‍മാന്‍ ബാബു ചെമ്പകത്തിനാല്‍ അധ്യക്ഷത വഹിച്ചു.ബഹ്റൈനില്‍ നടന്ന ഡബ്ള്യുഎംസിയുടെ പതിമൂന്നാമത് ഗ്ളോബല്‍ കോണ്‍ഫറന്‍സിനെപ്പറ്റി യോഗം വിലയിരുത്തി.

കോണ്‍ഫറന്‍സില്‍ ഗ്ലോബല്‍ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട വൈസ് ചെയര്‍പേഴ്സണ്‍ മേഴ്സി തടത്തില്‍, വൈസ് ചെയര്‍മാന്‍ ഗ്രിഗറി മേടയില്‍, വൈസ് പ്രസിഡന്റ് (അഡ്മിന്‍) തോമസ് അറമ്പന്‍കുടി എന്നിവരെ യോഗം അഭിനന്ദിച്ചു. ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ (ജിഎംഎഫ്) 2022 ലെ മാധ്യമ പുരസ്ക്കാരം നേടിയ പ്രവാസി ഓണ്‍ ചീഫ് എഡിറ്ററും ഡബ്ള്യുഎംസി ജര്‍മന്‍ പ്രവിന്‍സ് പ്രസിഡന്റുമായ ജോസ് കുമ്പിളുവേലിയെ യോഗത്തില്‍ അഭിനന്ദിച്ചു. ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ഗ്രിഗറി മേടയില്‍ പ്രമേയം അവതരിപ്പിച്ചു.ബോണിലെ യുഎന്‍ ആസ്ഥാനത്ത് ഡിപ്ളോമാറ്റിക് പദവിലേയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ച സോമരാജപിള്ളയെ യോഗം അനുമോദിച്ചു. 

വികാരി ഫാ. ജോസ് വടക്കേക്കര സിഎംഐ സന്ദേശം നല്‍കി.  യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ജോളി തടത്തില്‍, യൂറോപ്പ് റീജിയന്‍ പ്രസിഡന്റ് ജോളി എം പടയാട്ടില്‍, ജോസുകുട്ടി കളത്തിപ്പറമ്പില്‍, ജോണ്‍ മാത്യു, അച്ചാമ്മ അറമ്പന്‍കുടി, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 

പ്രവിന്‍സ് പ്രസിഡന്റ് ജോസ് കുമ്പിളുവേലില്‍ സ്വാഗതം ആശംസിച്ചു. ചിന്നു പടയാട്ടില്‍ നന്ദി പറഞ്ഞു. ബാര്‍ബിക്യുവോടെ പരിപാടികള്‍ സമാപിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com