അത്യുഷ്ണം, ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളും വരൾച്ചബാധിത മേഖലയായി പ്രഖ്യാപിച്ചു

drought
SHARE

ലണ്ടൻ∙  അത്യുഷ്ണത്തിൽ ചുട്ടുപൊള്ളുന്ന ബ്രിട്ടനിൽ ഒരാഴ്ചയിലേറെയായി താപനില 30 ഡിഗ്രിക്കു മുകളിലാണ്. ഈ വാരാന്ത്യം മുഴുവൻ ഉയർന്ന താപനില നിലനിൽക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ‘’ഇന്ത്യൻ സമ്മർ’’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഹീറ്റ് വേവ്സിനെ നേരിടാൻ ബീച്ചുകളിലും പാർക്കുകളിലും അഭയം തേടുകയാണു ബ്രിട്ടീഷുകാർ. വ്യാഴം, വെള്ളി ദിവസങ്ങളിൽ താപനില പലയിടത്തും 36 ഡിഗ്രി സെൽഷ്യനു മുകളിലെത്തി. തുടർച്ചയായ വരൾച്ചയിൽ ജലക്ഷാമം അതിരൂക്ഷമായ പലപ്രദേശങ്ങളെയും ഇംഗ്ലണ്ടിൽ വരൾച്ച ബാധിത മേഖലകളായി പ്രഖ്യാപിച്ചു. 

ഡെവൺ, കോൺവാൾ, സോളന്റ് ആൻഡ് സൗത്ത് ഡൗൺസ്, കെന്റ്, സൌത്ത് ലണ്ടൻ, നോർത്ത് ലണ്ടൻ, ഈസ്റ്റ് ആംഗ്ലിയ, തേംസ്, ലിങ്കൺഷെയർ, നോർത്താംപ്റ്റൺഷെയർ, ഈസ്റ്റ് മി‌ഡ്‌ലാൻസ് എന്നീ പ്രദേശങ്ങളെയാണു വരൾച്ച ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്. 

കഴിഞ്ഞ 50 വർഷത്തെ ഏറ്റവും വലിയ വരൾച്ചയാണെന്നു വിലയിരുത്തിയാണ് ഈ മേഖലയെ നാഷണൽ ഡ്രോട്ട് ഗ്രൂപ്പ് ഈ മേഖലകളെ വരൾച്ച ബാധിത മേഖലയായി പ്രഖ്യാപിച്ചത്. കുടിവെള്ളം ഉൾപ്പെടെയുള്ള അവശ്യ സർവീസുകൾക്ക് തടസമില്ലെങ്കിലും ഹോസ് ഉപയോഗിച്ചുള്ള വെള്ളത്തിന്റെ ഉപയോഗങ്ങൾക്കു നിയന്ത്രണമുണ്ട്. 

സതേൺ വാട്ടർ ഉപയോക്താക്കൾക്ക് ഓഗസ്റ്റ് അഞ്ച് മുതൽ ഹോസ്പൗപ്പ് ഉപയോഗത്തിനു വിലക്കുണ്ട്. സൗത്ത് ഈസ്റ്റ് വാട്ടർ കമ്പനിയും ഇന്നലെ മുതൽ സമാനമായ നിയന്ത്രണം ഏർപ്പെടുത്തി. വെൽഷ് വാട്ടർ ഉപയോക്താക്കൾക്ക് ഈ മാസം 19 മുതൽ ഹോസ്പൈപ്പ് നിരോധനം നിലവിൽ വരും. 15 ദശലക്ഷം ഉപയോക്താക്കളുള്ള തേംസ് വാട്ടർ കമ്പനിയും രാജ്യത്തെ ഏറ്റവും വലിയ കുടിവെള്ള വിതരണ കമ്പനിയായ യോർക്ക്ഷെയർ വാർട്ടറും വരും ദിവസങ്ങളിൽ ഹോസ്പൈപ്പ് നിരോധനം ഏർപ്പെടുത്തിയേക്കുമെന്നാണു റിപ്പോർട്ടുകൾ.

വരൾച്ച ബാധിത മേഖലകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ മൽസ്യങ്ങൾ കുട്ടത്തോടെ നശിക്കാനും കാട്ടു തീയ്ക്കും സാധ്യത ഏറെയാണെന്നു മുന്നറിയിപ്പുണ്ട്. വൻതോതിലുള്ള കൃഷിനാശമാണ് മഴയില്ലാത്തതുമൂലം ഈ പ്രദേശങ്ങളിൽ ഉണ്ടായിരിക്കുന്നത്. ഇതിന്റെ പ്രത്യാഘാതങ്ങൾ വരും മാസങ്ങളിൽ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയിലും പ്രതിഫലിക്കും..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}