കൊളോണ്‍ കേരള സമാജം സമ്മർ ഫെസ്റ്റ് നടത്തി

summer-fest-in-germany1
SHARE

കൊളോണ്‍ ∙ കഴിഞ്ഞ 39 വര്‍ഷമായി കൊളോണ്‍ മലയാളികളുടെ ഹൃദയത്തുടിപ്പായി മാറിയ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സമ്മർ ഫെസ്റ്റ് നടത്തി. കൊറോണ മഹാമാരി കാരണം ഒത്തുകൂടലുകള്‍ക്കും പരിപാടികള്‍ക്കും സര്‍ക്കാര്‍ നിരോധനം ഉണ്ടാവുകയും പിന്നീട് ക്രമേണ നിയമത്തില്‍ അയയവു വരുത്തുകയും ചെയ്ത സാഹചര്യത്തില്‍ ഏതാണ്ട് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സമാജം സമ്മർ ഫെസ്റ്റ് സംഘടിപ്പിച്ചത്. 

സമാജത്തിന്റെ മുതിര്‍ന്ന അംഗം ജോസുകുട്ടി കല്ലുപുരയ്ക്കല്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ജോസ് പുതുശേരി സ്വാഗതം ആശംസിച്ചു. ഡേവീസ് വടക്കുംചേരി നന്ദി പറഞ്ഞു. കൊളോണ്‍ നഗരത്തിനടുത്തുള്ള ബ്യ്രൂളിലെ സെന്റ് സ്റ്റെഫാന്‍ ദേവാലയ ഗാര്‍ഡനിലായിരുന്നു ബാര്‍ബിക്യു ഉള്‍പ്പടെയുള്ള സമ്മര്‍ഫെസ്റ്റ് നടത്തിയത്. അംഗങ്ങളെ കൂടാതെ സമാജത്തിന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ഫെസ്റ്റില്‍ പങ്കെടുത്തു.

സമാജം പ്രസിഡന്റ് ജോസ് പുതുശേരിയുടെ നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടി ഡേവീസ് വടക്കുംചേരി, ട്രഷറര്‍ ഷീബ കല്ലറയ്ക്കല്‍, കള്‍ച്ചറല്‍ സെക്രട്ടറി ജോസ് കുമ്പിളുവേലില്‍, സ്പോര്‍ട്സ് സെക്രട്ടറി അലക്സ് കള്ളിക്കാടന്‍, ജോയിന്റ് സെക്രട്ടറി ജോസ് നെടുങ്ങാട് എന്നിവര്‍ക്കു പുറമെ ജോസ് കല്ലറയ്ക്കല്‍, സമാജം ഭാരവാഹികളുടെ സഹധര്‍മ്മിണിമാരായ മേരി പുതുശേരി, എല്‍സി വടക്കുംചേരി, ഷീന കുമ്പിളുവേലില്‍, മോളി നെടുങ്ങാട്, സിനി കള്ളിക്കാടന്‍ എന്നിവര്‍ ഫെസ്റ്റിന്റെ സുഗമമായ ക്രമീകരണങ്ങള്‍ നടത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}