ADVERTISEMENT

മാഡ്രിഡ്∙ സ്പെയിനിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ (അസോസിയേഷന്‍ കള്‍ച്ചറല്‍ ഡി ലാ ഇന്ത്യ എന്‍ കാസ്ററില വൈ ലിയോണ്‍ വല്ലാഡോലിഡ്) നേതൃത്വത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75–ാം വാര്‍ഷികം ആഘോഷിച്ചു.

മഹാത്മാ ഗാന്ധിയുടെ അർധകായ പ്രതിമ സ്ഥാപിച്ചിരിക്കുന്ന വല്ലാഡോലിഡ് പാര്‍ക്കെ ഡെലാ പാസ് (സമാധാനത്തിന്റെ പാര്‍ക്ക്) ല്‍ നടന്ന ആഘോഷ പരിപാടി മാഡ്രിഡിലെ ഇന്ത്യന്‍ എംബസി മൂന്നാം സെക്രട്ടറി (പൊളിറ്റിക്കല്‍) ശരത് ശങ്കര്‍ ആഘോഷം ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികള്‍ ആഘോഷത്തെ വര്‍ണ്ണശബളമാക്കി.

spain-independence

സ്പെയിനിലെ ഇന്ത്യന്‍ കമ്യൂണിറ്റിയായ കാസ ഡി ല ഇന്ത്യയും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. അസോസിയേഷന്‍ പ്രസിഡന്റ് ബിജു കണ്ണത്ത്, സെക്രട്ടറി വിന്റു മാളിയക്കല്‍, വൈസ് പ്രസിഡന്റ് ടിനു സേവ്യര്‍, ജോയിന്റ് സെക്രട്ടറി റെജി വിന്റു, ട്രഷറര്‍ അരുണ്‍ കൈതത്തറ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. ആഘോഷത്തില്‍ ഏതാണ്ട് 150 ഓളം പങ്കെടുത്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com