ADVERTISEMENT

സ്റ്റീവനേജ് ∙ ഇന്ത്യൻ സ്വാതന്ത്ര്യലബ്ദിയുടെ വജ്രജൂബിലി ദിനാഘോഷം സ്റ്റീവനേജിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ വർണ്ണാഭമായി കൊണ്ടാടി. സെന്റ് നിക്കോളാസ് ഗ്രൗണ്ടിൽ വെച്ച് നടത്തിയ ആഘോഷത്തിൽ ഇന്ത്യൻ പതാക ഉയർത്തലിലും, ദേശഭക്തി ഗാനാലാപത്തിലും, അനുബന്ധ അനുസ്മരണങ്ങളിലും കുട്ടികളും മുതിർന്നവരുമായി നിരവധി ആളുകൾ പങ്കു ചേർന്നു. 

independence-day-celebration-lead-by-ioc-at-stevenage2

 

independence-day-celebration-lead-by-ioc-at-stevenage1

സ്വാതന്ത്ര്യലബ്ദിയുടെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷത്തിൽ കോൺഗ്രസ് നേതാവ് ബോബൻ സെബാസ്റ്റ്യൻ ദേശീയ പതാക ഉയർത്തി. സ്റ്റീവനേജ് യൂണിറ്റ് പ്രസിഡന്റ് ജോണി കല്ലടാന്തിയിൽ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ജിമ്മി ക്ലാക്കിയിൽ ഭാരത സ്വാതന്ത്ര്യ ലബ്ധിയുടെയും അതിനു നേതൃത്വം നൽകിയ ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രസക്തിയെപ്പറ്റിയും ഭാരതത്തിന്റെ വളർച്ചയിൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അടക്കം നേതാക്കൾ വഹിച്ച പങ്കിനെ കുറിച്ചും വിശദീകരിച്ചു. 

 

അപ്പച്ചൻ കണ്ണഞ്ചിറ, സോജി കുരിക്കാട്ടുകുന്നേൽ, മനോജ്, പ്രിൻസൺ തുടങ്ങിയവർ സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ പങ്കുവെച്ചു. ജെസ്ലിൻ, ജിൻറ്റു, ഹിമ, ലൈസ, ലൈബി തുടങ്ങിയവർ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. ആഘോഷത്തിൽ തദ്ദേശവാസികളും വിദേശികളും കാഴ്ചക്കാരായുണ്ടായിരുന്നു. വിജോ, തോംസൺ, സിബി, അഞ്‌ജലി, അനു തുടങ്ങിയവർ ആഘോഷത്തിന് നേതൃത്വം നൽകി. തുടർന്ന് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com