ADVERTISEMENT

സ്കോട്‌ലൻഡ് ∙ ഗ്ലാസ്ഗോയിലെ സെന്റ് മേരീസ് സിറോ മലബാർ കാത്തലിക്ക് മിഷൻ ഹാമിൽട്ടണിലെ പരി. കന്യകാമാതാവിന്റെ സ്വർഗ്ഗാരോഹണ തിരുനാളിന്റെ ഭാഗമായി നടന്ന പെരുന്നാൾ ആഘോഷങ്ങൾക്കും. ഗ്ലാസ്ഗോ മലയാളിയുടെ വിശ്വാസതീക്ഷ്ണതയും ഒരുമയും പെരുമയും വിളിച്ചോതിയ പ്രൗഢോജ്ജലമായ തിരുനാൾ പ്രദക്ഷിണത്തിനും എങ്ങും നിറഞ്ഞ കൈയടികൾ .

glasgow-feast-2

ഓഗസ്റ്റ് 5 വെള്ളിയാഴ്ച വൈകിട്ട് സെന്റ്.നിനിയൻസ് - സെന്റ്.കത്ബർട്ട് ഇടവക വൈദികൻ ഫാ. ചാൾസ് ഡോർനൻ കൊടി ഉയർത്തിയതോടെ ആരംഭിച്ച തിരുന്നാൾ തിരുക്കർമ്മങ്ങൾ തുടർന്ന് ഒൻപത് ദിനങ്ങളിലായി നടന്ന തിരുനാൾ നവനാളിലും ആഘോഷങ്ങളിലും ഗ്ലാസ്ഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള നാനാ ജാതിമതസ്ഥർ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിച്ചു.

glasgow-feast-7

വിവിധ ദിനങ്ങളിലായി നടന്ന തിരുക്കർമ്മങ്ങളിൽ, സിറോ മലബാർ സെന്റ് അൽഫോൻസാ കാത്തലിക്ക് മിഷൻ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ തുരുത്തി പള്ളി, സെന്റ്.നിനിയൻസ് എഡിൻബർഗ്ഗ് വികാരി ഫാ.സിറിയക് പാലക്കുടി ഒഎഫ്എം ക്യാപ് ഫാ. ജെറാർഡ്‌ ബോഗൻ ഡീൻ ഓഫ് മദർവൈൽ ആന്റ് സെൻട്രൽ ഡീനറി, സെന്റ് ബ്രൈഡ്‌സ് കാംബസ് ലാംങ്ങ് ഇടവക വൈദികൻ ഫാ.പോൾ മോർട്ടൺ, ഫാ.ജോസഫ് ഇടശ്ശേരി പവ്വത്ത് സിഎസ്എസ്ആർ സെന്റ്.മേരീസ് സിറോ മലബാർ മിഷൻ മദർ വൈൽ ഡയറക്ടർ ഫാ.ജോണി വെട്ടിക്കൽ വി.സി എന്നിവർ കാർമ്മികത്വം വഹിച്ചു.

glasgow-feast-4

ഓഗസ്റ്റ് 13ന് ശനിയാഴ്ച നടന്ന വി.കുർബ്ബാന, ലദീഞ്ഞ്, നൊവേന തുടങ്ങിയ തിരുക്കർമ്മങ്ങൾക്ക് എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ഗ്ലാസ്ഗോ റീജനൽ കോർഡിനേറ്റർ ഫാ.ബിനു കിഴക്കേ ഇളംതോട്ടം സിഎംഎഫ് മുഖ്യകാർമ്മികത്വം വഹിച്ചു തുടർന്നു മതബോധന വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന നയന മനോഹരമായ കലാവിരുന്നിനു മദർ വൈൽ രൂപതാധ്യക്ഷൻ റൈറ്റ് . റെവ.ജോസഫ് ടോൾ മുഖ്യാതിഥിയായിരുന്നു.

glasgow-feast-11

കുട്ടികളുടെ അത്യുജ്ജലമായ കലാവിരുന്നിനൊപ്പം വുമൺസ് ഫോറത്തിന്റെ നാടൻ പലഹാരങ്ങളുടെ സ്റ്റാളും കൂടാതെ സന്നിഹിതരായിരുന്ന എല്ലാവർക്കും നല്ല നാടൻ കപ്പ ബിരിയാണിയും നൽകിയത് ആഘോഷങ്ങൾക്കു പകിട്ടേകി.

glasgow-feast-12

പ്രധാന തിരുനാൾ ദിവസമായ ഓഗസ്റ്റ് 14 ഞായറാഴ്ച ഫാ.ജോസഫ് ഇടശ്ശേരി പവ്വത്ത് സിഎസ്എസ്ആർ, ഫാ.ജോസഫ് പുത്തൻ പുര എസ്.ജെ എന്നിവർ തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് നേത്രത്വം നൽകി. തുടർന്ന് ഗൃഹാതുരത്വമുണർത്തുന്ന വിശ്വാസതീക്ഷണതയുടെ മകുടോദാഹരണമായ തിരുന്നാൾ പ്രദക്ഷിണത്തിന് മദർ വെൽ രൂപതാധ്യക്ഷൻ റവ. ജോസഫ് ടോൾ മുഖ്യ കാർമ്മികത്വം വഹിച്ചു.

glasgow-feast-13

സ്കോട്ടീഷ് നഗര വീഥിയിൽ കൊടിതോരണങ്ങൾ ഉയർത്തിയും മുത്തുക്കുടകളുടെയും പേപ്പൽ പതാകയുടെയും സ്വർണ്ണ - വെള്ളിക്കുരിശുകളുടെയും ജപമാലയുടെയും സ്കോട്ടീഷ് പൈപ്പ് ബാൻഡ്, ചെണ്ടമേളം എന്നിവയുടെയും അകമ്പടിയോടെ വിവിധ പ്രാർഥനാ കൂട്ടായ്മകളുടെ മധ്യസ്ഥരായ വിശുദ്ധരുടെ രൂപങ്ങളും മാതാവിന്റെ തിരുസ്വരൂപവുമേന്തിയുള്ള പ്രാർത്ഥനാനിർഭരവും പ്രൗഢഗംഭീരവുമായ തിരുന്നാൾ പ്രദക്ഷിണവും നടത്തി. സ്നേഹവിരുന്നോടെ 2022 ലെ തിരുനാൾ തിരുക്കർമ്മങ്ങൾ അവസാനിച്ചു.

glasgow-feast-8

ഈ വർഷത്തെ തിരുനാൾ പ്രസ്തുദേന്തിമാർ അർലിൻ മരിയ ആഗസ്തി, എമിൽ മാത്യു, പവൽ ഫ്രാങ്ക്, അലീൻ ബിജു, അലീറ്റ സാജു .അനീറ്റ കാർമ്മൽ , ജോർജീന ബിജു, എബി ജോൺസൻ , റോഷൻ റൂബി, ജെഫിൻ സജി, നേഹ റ്റോമി , ജിയോ മാത്യു, ആൽവിൻ സോണി, അമൽ ജോയി, മരിയ ഹാരീസ്, ജെന്നി തോമസ്, സിന്ധു ഐവിൻ എന്നിവരായിരുന്നു.

glasgow-feast-6
glasgow-feast-10
glasgow-feast-9
glasgow-feast-3
glasgow-feast-5
glasgow-feast-7
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com