ADVERTISEMENT

പാരിസ് ∙ പ്രതിരോധ മേഖലയിലും ആണവ ഊര്‍ജ മേഖലയിലും പരസ്പരം സഹകരിക്കാന്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോയും ടെലിഫോണിലാണ് ചര്‍ച്ച നടത്തിയത്.

ആഗോള സമൂഹം പൊതുവായി നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. റഷ്യ യുക്രെയ്ന്‍ യുദ്ധം ആഗോള തലത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക്, പ്രത്യേകിച്ച് ഗോതമ്പിന്, വിലക്കയറ്റം ഉണ്ടാക്കിയിരുന്നു. ഇതുണ്ടാക്കുന്ന വെല്ലുവിളികള്‍ രാഷ്ട്ര നേതാക്കള്‍ ചര്‍ച്ച ചെയ്തു. ആഗോള ഭക്ഷ്യ സുരക്ഷയില്‍ പ്രധാനപ്പെട്ട നടപടികള്‍ കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

തന്ത്രപരമായ മേഖലയിൽ ഇന്ത്യയും ഫ്രാന്‍സും സമീപ വര്‍ഷങ്ങളില്‍ സഹകരണം ഉണ്ടാക്കിയെന്നും പുതിയ മേഖലകളിലേക്ക് ബന്ധം വിപുലീകരിക്കുമെന്നും നേതാക്കള്‍ പ്രസ്താവിച്ചു.

English Summary : PM Modi, French Prez Macron Discuss Food & Energy Crisis Amid Ongoing Russia-Ukraine Conflict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com