ADVERTISEMENT

ബർമിങ്ഹാം ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ അനുഗ്രഹ സാന്നിധ്യത്തിൽ സ്ഥിരം വേദിയായ ബെഥേൽ സെന്ററിൽ സെപ്റ്റംബർ 10 ന് നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച കൺവൻഷൻ സെഹിയോൻ, അഭിഷേകാഗ്നി മിനിസ്ട്രികളുടെയും പ്രീച്ചേഴ്സ് ഓഫ്‌ ഡിവൈൻ മേഴ്‌സി വൈദിക, സന്യസ്ത കോൺഗ്രിഗേഷന്റെയും സ്ഥാപകനുമായ വട്ടായിലച്ചൻ നയിക്കും. ബിഷപ്പ്  മാർ ജോസഫ് സ്രാമ്പിക്കൽ തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.ഫാ ഷൈജു നടുവത്താനിയിലിന്റെ നേതൃത്വത്തിൽ കൺവൻഷനായി വൻ ഒരുക്കങ്ങൾ നടന്നുവരുന്നു .

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നു കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന, സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച ബൈബിൾ കൺവൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിനു സഭയ്‌ക്കു താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽ നിന്നു കോച്ചുകളും മറ്റു വാഹനങ്ങളും വിശ്വാസികളുമായി കൺവൻഷനിലേക്ക് എത്തിച്ചേരും.

വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെയുടെ കിഡ്സ് ഫോർ കിങ്‌ഡം, ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കും .

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന രോഗപീഡകൾക്കെതിരെ പ്രാർഥനയുടെ കോട്ടകൾ തീർത്തുകൊണ്ട്, ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ജപമാല, വി.കുർബാന, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവൻഷനിലേക്കു സെഹിയോൻ  മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ ഫാ ഷൈജു നടുവത്താനിയും സെഹിയോൻ കുടുംബവും യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്

ജോൺസൺ ‭+44 7506 810177‬

അനീഷ് ‭07760 254700‬

ബിജുമോൻ മാത്യു ‭07515 368239‬

യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;

ജോസ് കുര്യാക്കോസ് 07414 747573.

ബിജു എബ്രഹാം 07859 890267

ജോബി ഫ്രാൻസിസ് 07588 809478

അഡ്രസ്സ് 

Bethel Convention Centre 

Kelvin Way

West Bromwich 

Birmingham 

B707JW.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com