ADVERTISEMENT

സാൽഫോർഡ്∙ പ്രാർഥിക്കുന്ന അമ്മ എന്നറിയപ്പെടുന്ന വി. എവുപ്രാസ്യയുടെ നാമത്തിൽ സ്ഥാപിതമായ  സാൽഫോഡ് സീറോ മലബാർ  മിഷനിൽ ഈ വർഷവും വിശുദ്ധരുടെ തിരുനാൾ ആഘോഷിക്കുന്നു. സെപ്റ്റംബർ 18 ഞായറാഴ്ചയാണ് പ്രധാന തിരുനാൾ ദിനം. 

അന്നേ ദിവസം ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന തിരുക്കർമ്മങ്ങളിൽ  മാഞ്ചസ്റ്റർ റീജനൽ കോർഡിനേറ്റർ റവ. ഫാ. ജോസ് അഞ്ചാനിക്കൽ, റവ. ഫാ. മാത്യു കുരിശുംമൂട്ടിൽ എന്നിവർ സഹകാർമ്മികരായിരിക്കും. തിരുനാളിന് ഒരുക്കമായി സെപ്റ്റംബർ 9 മുതൽ വി. എവുപ്രാസ്യാമ്മയോടുള്ള നൊവേന ആരംഭിക്കും. 

 

സെപ്റ്റംബർ 16 ന് വൈകിട്ട് 6 നു മിഷൻ ഡയറക്ടർ ഫാ.ജോൺ പുളിന്താനത്ത് തിരുനാളിന് കൊടിയേറ്റും. തുടർന്ന് വി.കുർബ്ബാനയ്ക്കും നൊവേനയ്ക്കും ബഹു. വിൻസെന്റ് ചിറ്റിലപ്പള്ളി അച്ചൻ നേതൃത്വം നൽകും. സെപ്റ്റംബർ 17 ന് വൈകിട്ട് 5 നു റവ . മോൺ സജിമോൻ മലയിൽ പുത്തൻപുരയുടെ കാർമ്മികത്വത്തിൽ വി.കുർബ്ബാനയും നൊവേനയും ഉണ്ടായിരിക്കും. പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ 18 ന് ആഘോഷമായ വി.കുർബാനയ്ക്കു ശേഷം ലദീഞ്ഞ്, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം,  സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. മിഷൻ തിരുനാൾ ഏറ്റവും സമുചിതമായി ആഘോഷിക്കാൻ  ട്രസ്റ്റിമാരായ സിറിൽ മാത്യു (7916 036680), ഡോണി ജോൺ (07723920248) എന്നിവരുടെയും തിരുനാൾ കൺവീനർമാരായ ജയിംസ് ജോൺ (07886733143),  ജാക്സൺ തോമസ് (07403863777) എന്നിവരുടെയും തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

 

തിരുനാളിലും വി.കുർബാനയിലും നൊവേനയിലും പങ്കെടുത്ത് വി.എവുപ്രാസ്യാമ്മയുടെ മാധ്യസ്ഥ്യം വഴി അനുഗ്രഹം പ്രാപിക്കാൻ എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി മിഷൻ ഡയറക്ടർ ഫാ. ജോൺ പുളിന്താനത്ത് അറിയിച്ചു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com