ADVERTISEMENT

ബര്‍ലിന്‍∙ ഗ്യാസില്ലാതെ വലയുന്ന ജർമനിയിലേക്ക് ഗ്യാസ് എത്തിക്കാന്‍ തയാറാണെന്നു ഫ്രാന്‍സ് അറിയിച്ചു. ഊര്‍ജപ്രതിസന്ധി കൂടുതല്‍ കടുക്കാനിരിക്കെ ഈ വരുന്ന ശൈത്യകാലത്ത് ആവശ്യമായി വന്നാല്‍ ജർമനിയിലേക്ക് ഗ്യാസ് എത്തിക്കാന്‍ തന്റെ രാജ്യം തയാറാണെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.

കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ജർമനിയെ അനുവദിക്കും, തിരക്കേറിയ സമയങ്ങളില്‍ ഫ്രഞ്ച് പവര്‍ ഗ്രിഡിലേക്ക് വൈദ്യുതി സംഭാവന ചെയ്യാന്‍ ജർമനിയെ അനുവദിക്കുമെന്ന്, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായുള്ള വിഡിയോ കോളിനു ശേഷം മാക്രോണ്‍ പറഞ്ഞു. റഷ്യയുമായുള്ള യുദ്ധത്തില്‍ യുക്രെയ്നിന് പാശ്ചാത്യ പിന്തുണ നല്‍കിയതിന് പ്രതികാരമായി റഷ്യ ഡെലിവറികള്‍ വെട്ടിക്കുറച്ചതിനു ശേഷം ജർമനിയും ഫ്രാന്‍സും വാതക ശേഖരം നിറയ്ക്കാന്‍ ശ്രമിക്കുന്നു. ന്യൂക്ളിയര്‍ പവര്‍ സ്റേറഷനുകളില്‍ ഭൂരിഭാഗം വൈദ്യുതിയും ഉത്പാദിപ്പിക്കുന്ന ഫ്രാന്‍സിനേക്കാള്‍ റഷ്യന്‍ വാതകത്തെയാണ് ജർമനി കൂടുതല്‍ ആശ്രയിക്കുന്നത്.

English Summary : Macron says France ready to share gas with Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com