ADVERTISEMENT

ബർമിങ്ഹാം∙ പരിശുദ്ധ അമ്മയുടെ പിറവിയെ വരവേറ്റ് റവ ഫാ സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച കൺവൻഷൻ നാളെ ബർമിങ്ഹാം ബെഥേൽ സെന്ററിൽ നടക്കും. കൺവൻഷൻ നയിക്കാനായി വട്ടായിലച്ചൻ യുകെ യിൽ എത്തി. സെഹിയോൻ യുകെ യുടെ ആത്മീയ നേതൃത്വം ഫാ ഷൈജു നടുവത്താനിയിൽ , സിസ്റ്റർ ഡോ.മീന ഇലവനാൽ ,കോ ഓർഡിനേറ്റർ ബ്രദർ ജോസ് കുര്യാക്കോസ് ,കൺവൻഷൻ കോർ ടീം ലീഡർ ബ്രദർ ജോൺസൻ നോട്ടിങ്ഹാം എന്നിവരുടെ നേതൃത്വത്തിൽ കൺവൻഷനായുള്ള അവസാനവട്ട ഒരുക്കങ്ങളും പൂർത്തിയായിക്കൊണ്ടിരിക്കുന്നു . 

കൺവൻഷനെപ്പറ്റിയുള്ള പ്രോമോ വിഡിയോ കാണാം ;

https://youtube.com/watch?v=VMWeNe4fLSM&feature=share

 

ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ വി കുർബാനയിൽ മുഖ്യ കാർമ്മികത്വം വഹിക്കും.സെഹിയോൻ , അഭിഷേകാഗ്നി മിനിസ്ട്രികളുടെയും പ്രീച്ചേഴ്സ് ഓഫ്‌ ഡിവൈൻ മേഴ്‌സി വൈദിക, സന്യസ്ത  കോൺഗ്രിഗേഷന്റെയും സ്ഥാപകനുമായ വട്ടായിലച്ചന്റെ വരവ്‌ യുകെയിൽ ആത്മീയ ഉണർവ്വിന് വഴിയൊരുക്കിയിരിക്കുകയാണ്.

 

കൺവൻഷനു വേണ്ടിയുള്ള പ്രത്യേക ഒരുക്ക ശുശ്രൂഷ (കാലെബ് ) ബർമിങ്ഹാമിൽ നടന്നു. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നു കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിനു സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ് . 

 

വിവിധ പ്രദേശങ്ങളിൽ നിന്നു കോച്ചുകളും മറ്റു വാഹനങ്ങളും വിശ്വാസികളുമായി കൺവൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുക്കും. മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ  കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ   പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കൺവൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കും .

‬യുകെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;

ജോസ് കുര്യാക്കോസ് 07414 747573.

ബിജു എബ്രഹാം 07859 890267

ജോബി ഫ്രാൻസിസ് 07588 809478

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com