ADVERTISEMENT

വാർസൊ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആയുരാരോഗ്യത്തിനും ഭാരതത്തിന്റെ ഉന്നമനത്തിനും വേണ്ടി പോളണ്ടിലെ ബിജെപി കൂട്ടായ്മ 72 മണിക്കൂർ പൂജ നടത്തി. പ്രധാനമന്ത്രിയുടെ 72–ാം ജന്മദിനത്തെ ഓർമ്മിപ്പിക്കുവാനാണ് 72 മണിക്കൂർ നീണ്ടുനിൽക്കുന്ന പൂജാകർമ്മങ്ങൾ സംഘടിപ്പിച്ചത്. 

ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി പോളണ്ട് ഘടകത്തിന്റെ ചുമതലയുള്ള ജെ.ജെ. സിംഗ് (പ്രസിഡന്റ്), ചന്ദ്രമോഹൻ നല്ലൂർ (ജനറൽ സെക്രട്ടറി), ഹരീഷ് ലാൽവാനി (വൈസ് പ്രസിഡന്റ്), കുനാൽ ചോക്‌സി (കൺവീനർ) എന്നിവരുടെ നേതൃത്വത്തിലാണ് പൂജാകർമ്മങ്ങൾ സംഘടിപ്പിച്ചത്. പോളണ്ടിലെ നിരവധി ഇന്ത്യക്കാർ വിവിധ സമയങ്ങളിൽ പൂജകളിൽ സംബന്ധിച്ചു. വാർസോയിലെ ഹിന്ദു ഭവൻ മന്ദിറിലാണ് പൂജകൾ നടന്നത്.

Pooja-for-Modi-in-Poland-2

പോളണ്ടിലെ ബിജെപി സഹയാത്രികർ റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങിയ സമയത്ത് പോളണ്ടിലൂടെ എത്തിയ നാനൂറിലധികം ഇന്ത്യക്കാർക്ക് സഹായമെത്തിക്കുകയും വിവിധ സംഘടനകളെയും സന്നദ്ധ പ്രവർത്തകരെ ഏകോപിപ്പിക്കുകയും ചെയ്തിരുന്നു. ഇതിലൂടെ പ്രധാനമന്ത്രിയുടെ പ്രത്യേക അഭിനന്ദനത്തിനു ഇവർ അർഹരാകുകയും ചെയ്തു.

പോളണ്ട് മലയാളിയും ഇൻഡോ-പോളണ്ട് ചേംബർ ഓഫ് കോമേഴ്‌സ് പ്രതിനിധിയുമായ ചന്ദ്ര മോഹനാണ് ഇപ്പോഴും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com