ഓണം ആഘോഷിച്ച് ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷൻ; പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുത്തു

elma
SHARE

ലണ്ടൻ ∙ ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ (ELMA) പന്ത്രണ്ടാമത് ഓണോഘാഷ പരിപാടികൾ ക്രാൻഹാം അപ്മിനിസ്റ്റർ കമ്മ്യൂണിറ്റി ഹാളിൽ വിപുലമായി ആഘോഷിച്ചു. നൂറിലധികം കുടുംബാംഗങ്ങൾ ക്യാംപായാണ് ഈ വർഷത്തെ പരിപാടികൾ സംഘടിപ്പിച്ചത്. കലാ–കായിക പരിപാടികളും തിരുവാതിരകളിയും വിഭവ സമൃദ്ധമായ സദ്യയും കൊണ്ട് ചടങ്ങ് വർണശബളമായി.

ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് റജി വാട്ടംപാറയിൽ സ്വാഗതം ആശംസിച്ചു. മുൻ സെക്രട്ടറി അഭിലാഷ് റിപ്പോർട്ട് വായിക്കുകയും മുൻ ട്രഷറർ റോബിൻ നന്ദി പറയുകയും ചെയ്തു. ഇത്തരം കുടി ചേരലുകൾ നാടിന്റെ നന്മയ്ക്ക് ഉതകുന്നവയായിതീരണമെന്ന് മറുപടി പ്രസംഗത്തിൽ അഡ്വ. സാബു മാത്യു അഭ്യർഥിച്ചു.

പിന്നീട്, പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. അഡ്വ. ലിജോ ഉമ്മനെ പ്രസിഡന്റായും ബാസ്റ്റിൻ കെ മാളിയേക്കലിനെ സെക്രട്ടറിയായും ഏകകണ്ഠമായി യോഗം തെരെഞ്ഞെടുത്തു. ബിനു ലൂക്ക് (ട്രഷറർ), ധന്യ കെവിൻ (വൈസ് പ്രസിഡന്റ്), ജെന്നിസ് രഞ്ജിത് (ജോയിന്റ് സെക്രട്ടറി), ഹരീഷ് ഗോപാൽ (ജോയിന്റ് ട്രഷറർ), പയസ് തോമസ് (അഡ്വസർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}