ADVERTISEMENT

ഹെൽസിങ്കി∙ ലോകത്ത് സന്തോഷ സൂചികയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യമാണ് ഫിൻലൻഡ്. മനുഷ്യരെ പോലെ മൃഗങ്ങളെയും സ്നേഹിക്കാനും സംരക്ഷിക്കാനും ഫിന്നിഷുകാർ മുൻപന്തിയിലുണ്ട്. പൊതുവെ നായ് സ്നേഹികളാണു അവിടത്തുകാർ. നാലിലൊരു വീട്ടില്‍ വളർത്തു നായ്ക്കളുള്ള രാജ്യമാണു ഫിൻലൻഡ്‌. ഏകദേശം മുപ്പതു ശതമാനം വീടുകളിലും ഏതെങ്കിലും വളർത്തുമൃഗങ്ങൾ ഉണ്ടാവും. 

finnish-cares-dog
ഫിൻലൻഡിൽ നിന്നുള്ള ചിത്രം. ( ചിത്രം: ഷംനാദ് ഷാജി)

 

finland-stray-dogs
ഫിൻലൻഡിൽ നിന്നുള്ള ചിത്രം. ( ചിത്രം: ഷംനാദ് ഷാജി)

എന്നാൽ ഈ രാജ്യത്തെ നായ്ക്കളുടെ ആവശ്യം അവയുടെ ലഭ്യതയേക്കാൾ കൂടുതലാണ്  എന്നതിനാൽ മറ്റു രാജ്യങ്ങളിൽ നിന്നു നായ്ക്കളെ വാങ്ങുന്ന സാഹചര്യമാണുള്ളത്. അതിനാൽ ഇവിടെ പ്രാദേശിക തെരുവ് നായ്ക്കൾ അധികം ഇല്ലായെന്നതിൽ അതിശയോക്തിയില്ല.

finland-dogs
ഫിൻലൻഡിൽ നിന്നുള്ള ചിത്രം. ( ചിത്രം: ഷംനാദ് ഷാജി)

 

man-with-dog-in-finland
ഫിൻലൻഡിൽ നിന്നുള്ള ചിത്രം. ( ചിത്രം: ഷംനാദ് ഷാജി)

ഫിൻലാൻഡിൽ മൃഗസംരക്ഷണ കേന്ദ്രങ്ങളും  സന്നദ്ധ സംഘടനകളും ധാരാളമുണ്ട് . വന്ധ്യംകരണത്തിന്റെയും മൈക്രോ ചിപ്പിംഗിന്റെയും പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണവും, ഭവനരഹിതരായ  നായ്ക്കളെ റെസ്ക്യൂ മൃഗശാലകളിൽ എത്തിക്കുകയും ചെയ്യുന്നതുവഴി തെരുവ് നായ്ക്കളുടെ എണ്ണം  കുറയ്ക്കുക എന്നതാണ് ഈ സന്നദ്ധ സംഘടനകളുട ലക്ഷ്യം.

 

തെരുവ് നായ്ക്കളെ കണ്ടെത്തിയാൽ, അല്ലെങ്കിൽ  ആരെങ്കിലും വളർത്തുമൃഗത്തെ ഉപേക്ഷിക്കുവാൻ  ആഗ്രഹിക്കുന്നുവെങ്കിൽ, ഈ സന്നദ്ധ സേവകരെ  വിളിച്ചറിയിച്ചാൽ  അവർ ഈ  അഭയകേന്ദ്രങ്ങളിൽ  അവയെ എത്തിക്കുകയും അവിടുത്തെ സന്നദ്ധ സേവകർ അവയുടെ സംരക്ഷണം ഏറ്റെടുക്കുകയും ചെയ്യുന്നു . മൃഗഡോക്ടർമാർ അവയെ പരിശോധിക്കുകയും വന്ധ്യംകരണവും മൈക്രോചിപ്പിങ്ങും വാക്‌സിനേഷനുകളും നൽകുന്നു . ഇവയെ ദത്തെടുക്കാൻ ഈ  രാജ്യത്തു ആളുകളുടെ നീണ്ട നിരയുമുണ്ട്. പുതിയ ഉടമകൾക്കു നായ സംരക്ഷണത്തിൽ  മികച്ച പരിശീലനവും  ഈ സംഘടനകൾ ഉറപ്പുവരുത്തുന്നു

 

ഫിന്നിഷ് കെന്നൽ സംവിധാനം വളരെ  സുതാര്യമാണ് .അതിനാൽ ശുദ്ധമായ ഇനത്തിലുള്ള നായയുടെ വംശാവലി പിന്തുടരുവാൻ  എളുപ്പമാണ്.അതുകൊണ്ടുതന്നെ  കരിഞ്ചന്തയിലെ  "ഗുണനിലവാരം കുറഞ്ഞ" നായ്ക്കളെ വളർത്താനുള്ള സാഹചര്യങ്ങൾ കുറവാണിവിടെ .മെച്ചപ്പെട്ട പ്രജനന നിലവാരം നായ്ക്കളുടെ  ആരോഗ്യം മെച്ചപ്പെടുത്തുകയും തെരുവ് നായ പ്രശ്നം പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. നായ്ക്കളെ, രജിസ്റ്റർ ചെയ്ത ബ്രീഡർമാർ വഴി മാത്രമാണ് ഇവിടെ  വിൽക്കുന്നത്.

 

2023  ജനുവരി മുതൽ  മുതൽ നിർബന്ധിത നായ രജിസ്ട്രേഷനും മൈക്രോചിപ്പിംഗും രാജ്യത്തുടനീളം  പ്രാബല്യത്തിൽ വരുമെന്ന്  ഫിൻലാന്റിലെ കൃഷി-വനം മന്ത്രാലയം തയ്യാറാക്കിയ കരട് രേഖ നിർദ്ദേശിക്കുന്നു.

 

English Summary: Finland cares and protects stray dogs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com