ADVERTISEMENT

ലണ്ടൻ ∙ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ (എൽഎച്ച്എ) ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 24ന് വൈകിട്ട് 5.30 മുതൽ അരങ്ങേറും. വൈവിധ്യങ്ങളാര്‍ന്ന ആഘോഷങ്ങൾ സംഘടിപ്പിക്കുന്ന എൽഎച്ച്എയുടെ ഇക്കൊല്ലത്തെ ഓണാഘോഷവും വ്യത്യസ്തമാണ്. ക്രോയ്‌ഡോണിലെ വെസ്റ്റ് തൊണ്‍ടന്‍ കമ്മ്യൂണിറ്റി ഹാളിലാണ് ആഘോഷം.

  

എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ അനുശോചനവും മൗന ദുഃഖാചരണവും രേഖപ്പെടുത്തിയതിനു ശേഷമാകും പരിപാടികൾ ആരംഭിക്കുക. താലപ്പൊലിയുടെയും താളഘോഷങ്ങളുടെയും അകമ്പടിയോടെ മഹാബലിയെ എതിരേറ്റുകൊണ്ടാണ് ആഘോഷ പരിപാടികളുടെ തുടക്കം. കുട്ടികൾ മാവേലി വേഷത്തിലെത്തുന്നു എന്നത് എൽഎച്ച്എയുടെ ഓണാഘോഷ പരിപാടികളുടെ പ്രത്യേകതയാണ്. ഔപചാരിക ഉദ്‌ഘാടന ചടങ്ങിന് ശേഷം ഓണപ്പാട്ട്, കുട്ടികളുടെ നൃത്തവിരുന്ന്, അനുഗ്രഹീത കലാകാരന്‍ വരദറാമും സംഘവും അവതരിപ്പിക്കുന്ന നാദസ്വര കച്ചേരി, എൽഎച്ച്എ അംഗങ്ങളുടെ മെഗാ തിരുവാതിര തുടങ്ങി നിരവധി പരിപാടികൾ അരങ്ങേറും.

 

മുരളി അയ്യരുടെ നേതൃത്വത്തിൽ പ്രത്യേക ദീപാരാധനയും തുടര്‍ന്ന് വിളമ്പുന്ന സാമ്പ്രദായിക ഓണസദ്യയും ആഘോഷപരിപാടികളുടെ മറ്റൊരു പ്രത്യേകതയാണ്. സഹൃദയരായ കൂട്ടായ്മ അംഗങ്ങളുടെ സംഭാവനകള്‍ കൊണ്ടാണ് ലണ്ടൻ ഹിന്ദു ഐക്യവേദി സൗജന്യമായി പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പതിവുപോലെ ഇക്കൊല്ലത്തെ ഓണാഘോഷവും ഓണസദ്യയും സൗജന്യമായാണ്. ഏവര്‍ക്കും സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഓണാശംസകള്‍ നേരുന്നതോടൊപ്പം, ബ്രിസ്റ്റോൾ കൗൺസിലർ ടോം ആദിത്യ, ക്രോയ്ഡോൺ കൗൺസിലർ മഞ്ജു ഷാഹുൽ ഹമീദ് തുടങ്ങിയ സാമൂഹിക-രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ആഘോഷ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. 

  

കൂടുതല്‍ വിവരങ്ങക്ക്: സുരേഷ് ബാബു– 07828137478, സുഭാഷ് സർക്ക: 07519135993, ജയകുമാർ: 07515918523, ഗീതാ ഹരി: 07789776536, ഡയാന അനിൽകുമാർ: 07414553601. സ്ഥലം: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com