ADVERTISEMENT

ആഷ്ഫോർഡ് ∙ കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ 18–ാം  ഓണാഘോഷം (ആറാട്ട് –22) ഈ മാസം 24 ശനിയാഴ്ച രാവിലെ 9.30 മുതൽ സിംഗിൾടൺ വില്ലേജ് ടൗൺ ഹാൾ, നോർട്ടൻ നാച്ച്ബോൾ സ്കൂൾ (മാവേലി നഗർ) എന്നീ വേദികളിൽ സമുചിതമായി ആഘോഷിക്കുന്നു.

ashford-onam-3

 

രാവിലെ 9.30ന് സിംഗിൾടൺ വില്ലേജ് ടൗൺ ഹാളിൽ അത്തപൂക്കള മത്സരത്തോടെ പരിപാടികൾക്കു തുടക്കം കുറിക്കും. തുടർന്ന് പുതിയ അംഗങ്ങളെ പരിചയപ്പെടുത്തും. ശേഷം തൂശനിലയിൽ വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പും. ഉച്ചകഴിഞ്ഞ് 2 മണിക്ക് നോർട്ടൻ നാച്ച്ബോൾ സ്കൂളിൽ (മാവേലി നഗർ) വടംവലി മത്സരം നടക്കും. തുടർന്ന് നാടൻ പാട്ടുകൾ, കുട്ടികൾ മുതൽ നാട്ടിൽ നിന്നെത്തിയ മാതാപിതാക്കളെ വരെ ഉൾപ്പെടുത്തി മൂന്നു തലമുറയെ ഒരേ വേദിയിൽ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫ്ളാഷ് മോബ്. അൻപതോളം കലാകാരികൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര എന്നിവ അരങ്ങേറും.

 

തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിദ്ധ വാഗ്മിയും ബ്രിസ്റ്റോൾ, ബ്രാഡ്‌ലി സ്റ്റോക്ക് കൗൺസിൽ മേയർ ടോം ആദിത്യ മുഖ്യാതിഥി ആയിരിക്കും. അസോസിയേഷൻ പ്രസിഡന്റ് സൗമ്യ ജിബി അധ്യക്ഷത വഹിക്കും. ശേഷം 4 മണിക്ക് ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് സജി കുമാർ ഗോപാലൻ രചിച്ച്  ബിജു തെള്ളിയിൽ സംഗീതം നൽകിയ അവതരണഗാനം, കവിത ടീച്ചർ ചിട്ടപ്പെടുത്തി നാൽപതോളം കലാകാരൻമാരും കലാകാരികളും പങ്കെടുക്കുന്ന രംഗപൂജ എന്നിവയോട് ആറാട്ട് –22 ന് തിരശ്ശീല ഉയരുന്നു.

 

തിരുവാതിര, ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക്ക് ഡാൻസ്, സ്കിറ്റുകൾ എന്നിവ കോർത്തിണക്കി വ്യത്യസ്ത കലാവിരുന്നുകളാൽ ആറാട്ട് –22 കലാ ആസ്വാദകർക്കു സമ്പന്നമായ ഓർമ്മയായി മാറുമെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോൺസൻ മാത്യൂസ് അറിയിച്ചു.

എവിടെയും കനക വിപഞ്ചികളുടെ നാദങ്ങൾ, ചിലങ്കയുടെ സ്വരം, സംഗീതത്തിന്റെ ശ്രുതിയും ലയവും താളവും മാറ്റൊലി കൊള്ളുന്ന, മോഹനമായ പ്രതീക്ഷയുമായി അനുഭൂതിയുടെ അണിയറയിൽ നിന്ന് സെപ്റ്റംബർ 24 ശനിയാഴ്ച അരങ്ങിലെത്തുന്നു.

മനസ്സിനും കരളിനും കുളിരേകുന്ന ദൃശ്യശ്രാവ്യ വിഭവങ്ങളുമായി ആഷ്ഫോർഡ് അണിഞ്ഞൊരുങ്ങുന്നു.

ഈ മഹാദിനത്തിലേക്ക് കലാസ്നേഹികളായ മുഴുവൻ ആളുകളെയും മാവേലി നഗറിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളും എക്സി. കമ്മിറ്റി അംഗങ്ങളും അറിയിച്ചു.

 

പരിപാടി നടക്കുന്ന വേദികളുടെ വിലാസം.

Singleton Village Hall

HOXTON CLOSE

Ashford- TN23 5LB

 

The Norton Knatch Ball School

Hythe Road

TN24 0QJ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com