ADVERTISEMENT

ലണ്ടൻ∙സമൃദ്ധിയുടെ ഉത്സവമായ ഓണക്കാലത്ത് വള്ളംകളിയുടെ ആവേശം നാടാകെ നടക്കുമ്പോൾ ഇവിടെ ഇംഗ്ളണ്ടിലും വള്ളംകളി പ്രേമികൾക്ക് ആവേശവും അവസരവും ഒരുക്കി ഒരു ജലോത്സവം അരങ്ങേറുകയാണ് ഇംഗ്ലണ്ടിലെ പൂങ്കാവനത്തിൽ. 

 

kent-boat-race2

യുകെയിലെ ഓണാഘോഷങ്ങൾക്കു ആവേശം പകർന്നുകൊണ്ടു കെന്റ്- ഈസ്റ്റ് സസക്സ് അതിരുകൾക്കിടയിൽ  പ്രകൃതി സൗന്ദര്യത്തിന്റെ എല്ലാ വശ്യതകളും ആവാഹിച്ച്  കാനന ഭംഗിയുടെ  മനം കുളിരുന്ന കാഴ്ച ഒരുക്കുന്ന ബിവൽ വാട്ടറിന്റെ ഓളപ്പരപ്പിൽ യുകെയിലെ ജലരാജാക്കാന്മാർ കൈക്കരുത്തും മെയ് കരുത്തും സമന്വയിപ്പിച്ച് ഒരേ താളത്തിൽ തുഴയെറിഞ്ഞു ഇഞ്ചോടിഞ്ച് പൊരുതുമ്പോൾ അതു കാണികൾക്ക് വിസ്മയക്കാഴ്ച ഒരുക്കുമെന്നതിൽ തർക്കമില്ല. 

 

കെന്റ് ജലോത്സവത്തിന്റെ അവസാന ഘട്ട തയാറെടുപ്പുകളുമായി സഹൃദയയുടെ അതിവിപുല ജലോത്സവ കമ്മിറ്റി മുന്നോട്ടു പോകുമ്പോൾ എല്ലാ മലയാളികൾക്കും വള്ളംകളി പ്രേമികൾക്കും ഒത്തു കൂടി ആർപ്പുവിളിക്കാനുള സുവർണ അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. 

 

യുകെ പ്രമുഖ ജലരാജാക്കൻമാർ എല്ലാം അണിചേരുന്ന ഈ ജല പോരാട്ടത്തിൽ വിജയികളെ കാത്തിരിക്കുന്നത് 1101 പൗണ്ടും പടു കൂറ്റൻ ട്രോഫിയുമാണ്. കൂടാത ആദ്യ  ആറു സ്ഥാനത്തെന്നുന്ന എല്ലാ ടീമുകൾക്കും  കാഷ് പ്രൈസും ട്രോഫിയും മെഡലുകളും ഉണ്ടായിരിക്കുന്നതാണ്. വനിതകൾക്കായി പ്രത്യേക മത്സരവും സമ്മാനവും ഉണ്ടായിരിക്കുന്നതാണ്. 

 

കെന്റ് ജലോത്സവത്തിൽ പങ്കെടുക്കാനും മത്സരങ്ങൾ കാണുവാനുമായി വരുന്ന എല്ലാവർക്കും ഒരു ദിനം കുടുംബസമേതം ചെലവിടുവാനുള്ള എല്ലാ സൗകര്യങ്ങളും ബിവൽ വാട്ടറിൽ ഉണ്ടായിരിക്കുന്നതാണ്. കേരളീയ തനതു രുചികളുടെ ഫുഡ് സ്റ്റാളുകൾക്കൊപ്പം മറ്റു ഫുഡ് സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ അന്നേ ദിവസം കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള വിവിധയിനം ആക്റ്റിവിറ്റികളിൽ പങ്കെടുക്കുവാൻ ഡിസ്കൗണ്ട് റേറ്റിൽ ബിവൽ വാട്ടറിൽ സാധിക്കുന്നതായിരിക്കും 

 

കെന്റ് ജലോത്സവത്തിന്റെ മനോഹര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാനും ആരവങ്ങളിലും ആവേശത്തിലും പങ്കാളിയാക്കാനും യുകെയിലെ എല്ലാ ജലോത്സവ പ്രേമികളെയും കെന്റിലെ വാട്ട് ഹർസ്റ്റിൽ ഉള്ള ബിവൽ തടാകത്തിലേക്ക് ടീം സഹൃദയയ്ക്കു വേണ്ടി കെന്റ് ജലോത്സവ കമ്മിറ്റി സ്വാഗതം ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com